ഷട്ടർ തുറന്നു ജലവിതരണം തുടങ്ങി ',
കുടിവെള്ളത്തിന് താൽക്കാലിക പരിഹാരം
നടപടി അത്തോളി ന്യൂസ് വാർത്തയെ തുടർന്ന്
Big impact
സ്വന്തം ലേഖകൻ
അത്തോളി:
കൊടിച്ചിപ്പാറ - പാലകുളം കൈക്കനാൽ പാലം തകർന്നതിനാൽ ഈ ഭാഗം വഴി ജല വിതരണം തടസ്സപ്പെട്ടതിന് താൽക്കാലിക പരിഹാരം
കുറ്റ്യാടി ഇറിഗേഷൻ
ഇന്നലെ വൈകിട്ടോടെ ഷട്ടർ തുറന്ന് ജലവിതരണം തുടങ്ങി. മറ്റ് കനാലുകളിലൂടെ ജലവിതരണം തുടങ്ങി മൂന്ന് മാസമായിട്ടും പാലം തകർന്നതിനാൽ ഇത് വഴി വെള്ളം തുറന്നു വിടുന്നില്ലന്നും പരിസരത്തുള്ള 100 ഓളം വീട്ടുകാർ കുടി വെള്ളക്ഷാമം നേരിടുന്നതായും ഇന്നലെ 'അത്തോളി ന്യൂസ് ' വാർത്ത നൽകിയിരുന്നു. തുടർന്നാണ് ഇറിഗേഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി കൊടിച്ചിപ്പാറയിലെ ഷട്ടർ തുറന്നത്. അന്നശ്ശേരിയിലെ തകർന്ന പാലത്തിനടിയിലൂടെയും വെള്ളം തടസമില്ലാതെ ഒഴുകുന്നുണ്ട്. ഇത് നേരിട്ട് എത്തി പരിശോധിക്കാതെയാണ് ഷട്ടർ അടച്ചത്. നാട്ടുകാർ ഇടപെട്ട് പാലത്തിൻ്റെ അവശിഷ്ടങ്ങൾ എടുത്ത് മാറ്റിയിരുന്നു . വിഷയത്തിൽ ഇടപെട്ട് വൈകുന്നേരത്തോടെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒരാഴ്ചയെങ്കിലും നിർത്താതെ വെള്ളമൊഴുകിയാലെ ഈ വേനൽ കാലത്ത് അത്തോളിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകൂവെന്ന് നാട്ടുകാർ പറഞ്ഞു.
പാലം തകർന്നത് പുന:സ്ഥാപിക്കാനുള്ള നടപടിയാണ് ഇനിയുള്ള ത്. ഇതിനായി അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ