പേരാമ്പ്ര ബൈപ്പാസിൽ അപകടവളവിൽ പഞ്ചായത്തിന്റെ മാലിന്യസംഭരണം ; കണ്ണടച്ച് വാർഡ് മെമ്പറും പഞ്ചായത്ത് അധികൃതരും
പേരാമ്പ്ര:ബൈപ്പാസിൽ അശ്വിനി ആയുർവേദ ഹോസ്പിറ്റലിന് സമീപം അപകടവളവിലെ പേരാമ്പ്ര പഞ്ചായത്തിന്റെ മാലിന്യസംഭരണം കാരണം ചിരുതകുന്ന് നിവാസികളും ബൈപ്പാസ് വഴിയുള്ള യാത്രക്കാരും ദുരിതത്തിൽ .
പേരാമ്പ്ര പഞ്ചായത്ത് അഞ്ചാം വാർഡിലാണ് സംഭവം.
മൂന്ന് ആഴ്ച്ചയോളമായി ഇവിടെ മാലിന്യം സംഭരണം തുടങ്ങിയിട്ട്. മറ്റ് സ്ഥലങ്ങളിൽ നിന്ന് മാലിന്യം ഇവിടെ കൊണ്ട് സംഭരിക്കുന്നത് കാരണം വളവ് കഴിഞ്ഞ് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കുന്നില്ല. ചിരുതകുന്ന് ഭാഗത്ത് നിന്ന് ബൈപ്പാസ് മുറിച്ചു കടക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും കാൽനട യാത്രക്കാർക്കും ബൈപ്പാസ് യാത്രികർക്കും കാഴ്ച മറക്കും നിലയിലുള്ള ഈ മാലിന്യസംഭരണം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ബൈപ്പാസിൽ മറ്റ് സ്ഥലങ്ങൾ ഉണ്ടെങ്കിലും ഈ അപകടവളവിൽ തന്നെ മാലിന്യം സംഭരിക്കുന്ന നിലപാടിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരുകയാണ്.
മാലിന്യസംഭരണത്തിന് പുറമെ അനധികൃത പാർക്കിംഗും ഇവിടെ തുടരുകയാണ്. ഇതിനെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
പരിഹരിച്ചില്ലെങ്കിൽ ജനകീയ സമരം നടത്തുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി