ഷാജി മാസ്റ്റർ അനുസ്മരണം
ഇന്ന് ( ഞായറാഴ്ച) കൊങ്ങന്നൂർ എ എൽ പി സ്കൂൾ അങ്കണത്തിൽ വൈകീട്ട് 5 ന്
അത്തോളി :കൊങ്ങന്നൂർ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൊങ്ങന്നൂർ എ എൽ പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ ഷാജി എൻ ബാലറാം അനുസ്മരണം ഇന്ന് നടക്കും.
കൊങ്ങന്നൂർ എ എൽ പി സ്കൂൾ അങ്കണത്തിൽ വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ അനുസ്മരണ പ്രഭാഷണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബു രാജ് നിർവ്വഹിക്കും.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിക്കും.
വാർഡ് മെമ്പർ പി ടി സാജിത അനുസ്മരണ പ്രമേയം അവതരിപ്പിക്കും.
വാർഡ് മെമ്പർമാരായ പി കെ ജുനൈസ്, എ എം സരിത,
ഹെഡ് മിസ്ട്രെസ് പി ജെ സിജി,
പി ടി എ പ്രസിഡണ്ട് ജോഷ്മ ലിജു,
രജിത നാറാണത്ത്, ജൈസൽ കമ്മോട്ടിൽ, സാജിദ് കോറോത്ത്,
ഷാജി പൈങ്ങാട്ട്,എൻ പ്രദീപൻ, ടി പി അശോകൻ,
കെ ടി ബാബു,
വി ജയലാൽ,
പി കെ ശശി,
എൻ സുരേഷ് കുമാർ, ഒ ടി നാരായണൻ എന്നിവർ പ്രസംഗിക്കും.
കെ ടി ശേഖർ സ്വാഗതവും അജീഷ് അത്തോളി നന്ദിയും പറയും.
ഏകോപനം ജസ്‌ലി കമ്മോട്ടിൽ നിർവ്വഹിക്കും.
എല്ലാവരും കൃത്യ സമയത്ത് എത്തിചേരണമെന്ന് സംഘാടകർ അറിയിച്ചു.