ലോക ഭിന്നശേഷി ദിനം ആചരിച്ചു  ഭിന്നശേഷിക്കാർക്കെതിരെയുള്ള വിവേചനം  കുറ്റകരം : അസി. പബ്ലിക് പ്രോസിക്യൂ
ലോക ഭിന്നശേഷി ദിനം ആചരിച്ചു ഭിന്നശേഷിക്കാർക്കെതിരെയുള്ള വിവേചനം കുറ്റകരം : അസി. പബ്ലിക് പ്രോസിക്യൂട്ടർ വി പ്രവീൺ
Atholi News13 Dec5 min

ലോക ഭിന്നശേഷി ദിനം ആചരിച്ചു 


ഭിന്നശേഷിക്കാർക്കെതിരെയുള്ള വിവേചനം 

കുറ്റകരം : 

അസി. പബ്ലിക് പ്രോസിക്യൂട്ടർ വി പ്രവീൺ



കോഴിക്കോട് :ഭിന്നശേഷിക്കാർക്കെതിരെയുള്ള 

വിവേചനം 

കുറ്റകരമെന്ന്

അസി. പബ്ലിക് പ്രോസിക്യൂട്ടർ വി പ്രവീൺ.


ലോക ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി പൊതു ഇടങ്ങളും ബീച്ചും

ഭിന്നശേഷി സൗഹൃദമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഇന്നലെ ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തിയ ബീച്ച് ഫോർ ആൾ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മനുഷ്യരെയും ഒരു പോലെ കാണണം അതിനായി നിയമങ്ങളും അനുശാസിക്കുന്നു.

എല്ലാവർക്കും എല്ലായിടങ്ങളിലും പരിഗണന കൊടുക്കണം.എവിടെയെങ്കിലും വിവേചനം ഉണ്ടായാൽ 5 ലക്ഷം രൂപ വരെ പിഴ വരെ ഈടാക്കാനും നിയമത്തിൽ പറയുന്നു. എല്ലാ പി എസ് സി പരീക്ഷാ ഹാൾ ഉൾപ്പെടെ ,

 സർക്കാർ ഓഫീസുകളിലും ഭിന്നശേഷി സൗഹൃദമാണ്.

ഇതിന് വിപരീതമെങ്കിൽ സ്ഥാപന മേധാവിക്കെതിരെയും നിയമ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

news image

ബേപ്പൂർ ഗോദീശ്വരം ബീച്ചിൽ നടന്ന ചടങ്ങിൽ

വാർഡ് കൗൺസിലർ കെ സുരേശൻ അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ അബ്ദുൾ കലാം ആസാദ് വിഷയവതരണം നടത്തി.

ഡി ടി പി സി സെക്രട്ടറി

പി നിഖിൽ , ഇ ആർ മണലിൽ മോഹനൻ , പ്രവീൺ കുമാർ , ആർ ജയന്ത് കുമാർ , എം പി ജോർജ് , ജി വിനീത് , ഹുബുറഹ്മാൻ , സന്നാഫ് പാലക്കണ്ടി, അജീഷ് അത്തോളി,

പി എച്ച് താഹ , ഷഫീഖ് അലി , സുമ പള്ളിപ്രം , ഷെർഷാദ് അലി ,

കെ സബിൻ എന്നിവർ സംസാരിച്ചു.






ഫോട്ടോ :ബീച്ച് ഫോർ ആൾ ക്യാമ്പയിൻ അസി. പബ്ലിക് പ്രോസിക്യൂട്ടർ വി പ്രവീൺ ഉദ്ഘാടനം ചെയ്യുന്നു.

Recent News