ബാലുശ്ശേരിയിൽ വിദ്യാർത്ഥിയെ പുഴയിൽ കാണാതായി, തിരച്ചിൽ ഊർജ്ജിതം
ബാലുശ്ശേരി: കോട്ടനട മഞ്ഞപ്പുഴയിൽ വിദ്യാർത്ഥിയെ കാണാതായി. ഹൈസ്ക്കുളിനടുത്ത് ഉണ്ണൂല്മ്മൽ കണ്ടി നസീറിന്റെ മകൻ മിഥുലാജിനെ(21)യാണ് കോട്ടനട മഞ്ഞപ്പുഴയിൽ ഇന്നലെ വൈകീട്ടോടെ കാണാതായത്. കൂട്ടുകാരോടൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങാവെ ആറാളക്കൽ ഭാഗത്ത് ഒളിച്ചുപോയെന്നാണ് വിവരം . നാട്ടുകാരും നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല തിരച്ചിൽ ഇന്നും തുടരുന്നതായി ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം അറിയിച്ചു. കനത്ത മഴയെ തുടർന്ന് പുഴയിൽ ശക്തമായ അടിയോഴുക്കുണ്ട്.കനത്ത മഴയെ തുടർന്ന് ജില്ലയിൽ രണ്ട് ദിവസങ്ങളിലായി അവധിയാണ്.
അവധി ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.