മുസ്ലിം ലീഗ് കൺവെൻഷൻ
അത്തോളി: തെരെഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി നടന്ന അത്തോളി ടൗൺ ശാഖ മുസ്ലിം ലീഗ് കൺവൻഷൻ മണ്ഡലം വൈസ് പ്രസിഡന്റ് എ.പി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്
പി.കെ അബ്ദുൽഹമീദ് അധ്യക്ഷനായി.മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ ഹമീദ്,ട്രഷറർ എ.എം മുസ്തഫ,ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം സുരേഷ് ബാബു, എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.പി മുഹമ്മദലി, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ബി.വി ഷറീന,പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഇൻ ചാർജ് റഷീദ ഷാനവാസ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ ഏറോത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി വി.പി ഷാനവാസ് സ്വാഗതവും ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു. വാർഡ് കമ്മിറ്റിക്ക് രൂപം നൽകി.
ചിത്രം: അത്തോളി ടൗൺ ശാഖ മുസ്ലിം ലീഗ് കൺവൻഷൻ എ.പി അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്യുന്നു