കരിപ്പൂർ റൺവേ :കാലിക്കറ്റ് ചേബർ യോഗം മാറ്റി വെച്ചു.
കോഴിക്കോട്: കരിപ്പൂർ റൺവേ വികസന പ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന്റെ മെല്ലെപൊക്കു നയം അവസാനിപ്പിക്കനുളള മാർഗം ചർച്ച ചെയ്യാൻ
ഈ മാസം 6 ന് കാലിക്കറ്റ് ചേംബറിന്റെ നേത്യത്വത്തിൽ വിളിച്ച യോഗം മാറ്റി വെച്ചതായി ചേംബർ പ്രസിഡന്റ് റാഫി പി ദേവസി അറിയിച്ചു.
ഭൂമിയുടെ വിലനിർണ്ണയം സംബന്ധിച്ച് ഭൂ ഉടമകളുമായി ഈ മാസം 7 ന് മലപ്പുറം കലക്ടറേറ്റിൽ ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ജില്ലാ കലക്ടർ വിളിച്ചിട്ടുണ്ട് ,ഈ സാഹചര്യത്തിലാണ് ചേംബർ യോഗം മാറ്റി വെച്ചത്. അതേ സമയം മലപ്പുറം ജില്ലാ കലക്ടറുടെ യോഗത്തിലെ തീരുമാനം അനുസരിച്ച് ഇത് സംബന്ധിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് കാലിക്കറ്റ് ചേംബർ എയർ പോർട്ട് കമ്മിറ്റി ചെയർമാൻ കെ മൊയ്തു പറഞ്ഞു.