ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാന്‍ ഇറങ്ങി',വിലങ്ങാട്  കാണാതായ അധ്യാപകന് ദാരുണ അന്ത
ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാന്‍ ഇറങ്ങി',വിലങ്ങാട് കാണാതായ അധ്യാപകന് ദാരുണ അന്ത്യം
Atholi News1 Aug5 min

ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാന്‍ ഇറങ്ങി', വിലങ്ങാട് കാണാതായ അധ്യാപകന് ദാരുണ അന്ത്യം





നാദാപുരം : വിലങ്ങാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ റിട്ടയേര്‍ഡ് അധ്യാപകന്‍ മാത്യു മത്തായി (60) മരിച്ചു . മൃതദേഹം അപകട സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ പുഴയില്‍ നിന്ന് കണ്ടെത്തി. ലോഡിംഗ് തൊഴിലാളികളും റസ്‌ക്യൂ ടീം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് ജില്ലയുടെ വടക്കന്‍ മേഖലയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂര്‍, പന്നിയേരി മേഖലകളില്‍ തുടര്‍ച്ചായി 9 തവണ ഉരുള്‍പൊട്ടി. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലില്‍ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു. തീരത്തെ 12 വീടുകള്‍ ഒലിച്ചു പോയി. നിരവധി വാഹനങ്ങളും തകര്‍ന്നിരുന്നു.

ഉരുള്‍പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാന്‍ ഇറങ്ങിയതായിരുന്നു കുളത്തിങ്കല്‍ മാത്യു എന്ന മത്തായി. അപകടത്തില്‍ പുഴ കടന്നു പോകുന്ന അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ വ്യാപക നാശനഷ്ടം ഉണ്ടായി.

Recent News