എം എസ് ഡബ്ള്യൂ വിൽ  അത്തോളി സ്വദേശിനിക്ക്  ഒന്നാം റാങ്ക് ; റെയ്ഹാനയെ സൗഹൃദം പറക്കുളം കൂട്ടായ്മ ആദരിച
എം എസ് ഡബ്ള്യൂ വിൽ അത്തോളി സ്വദേശിനിക്ക് ഒന്നാം റാങ്ക് ; റെയ്ഹാനയെ സൗഹൃദം പറക്കുളം കൂട്ടായ്മ ആദരിച്ചു
Atholi News5 Sep5 min

എം എസ് ഡബ്ള്യൂ വിൽ

അത്തോളി സ്വദേശിനിക്ക്

ഒന്നാം റാങ്ക് ; റെയ്ഹാനയെ സൗഹൃദം പറക്കുളം കൂട്ടായ്മ ആദരിച്ചു





അത്തോളി : സെൻ്റർ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് ( എം എസ് ഡബ്ള്യൂ ) വിഷയത്തിൽ കൊങ്ങന്നൂർ സ്വദേശിനിക്ക് ഒന്നാം റാങ്ക് .

പടിഞ്ഞാറക്കണ്ടി മജീദിന്റെ മകൾ റയ്ഹാനയാണ് റാങ്ക് നേട്ടം സ്വന്തമാക്കിയത്.

റയ്ഹാനയെ 

സൗഹൃദം പറക്കുളം കൂട്ടായ്മ ആദരിച്ചു.

കൂട്ടായ്മ പ്രസിഡന്റ് രാജീവൻ കുട്ടോത്ത് , സെക്രട്ടറി കരീം പോളിക്കണ്ടി എന്നിവർ ചേർന്ന് റയ്ഹാനയുടെ വീട്ടിൽ എത്തി ഫലകം സമ്മാനിച്ചു.

ട്രഷറർ ഹാറൂൺ താജ് , അംഗങ്ങളായ ടി കെ ജയരാജൻ , ടി കെ രതീഷ് , പി കെ ഫൈസൽ , ജീജു , റഷീദ് എന്നിവരും പങ്കെടുത്തു.

നാടിന്റെ ആദരവിൽ വലിയ സന്തോഷം...സൗഹൃദം കൂട്ടായ്മയ്ക്ക് നന്ദി...ഇനി ജോലിക്കുള്ള ശ്രമം തുടങ്ങണം -റൈഹാന അത്തോളി ന്യൂസ്‌നോട്‌ പറഞ്ഞു.

Recent News