കാണാതായ സൈനികൻ വീട്ടില്‍ എത്തി ; പോലീസിന് തുണയായത്  എ ടി എം കൗണ്ടറിൽ നിന്നും പണം പിൻവലിച്ചത് ; വിഷ്ണ
കാണാതായ സൈനികൻ വീട്ടില്‍ എത്തി ; പോലീസിന് തുണയായത് എ ടി എം കൗണ്ടറിൽ നിന്നും പണം പിൻവലിച്ചത് ; വിഷ്ണുവിനെ കണ്ടെത്തിയ വഴി ഇങ്ങനെ!
Atholi NewsInvalid Date5 min

കാണാതായ സൈനികൻ വീട്ടില്‍ എത്തി ; പോലീസിന് തുണയായത് എ ടി എം കൗണ്ടറിൽ നിന്നും പണം പിൻവലിച്ചത് ; വിഷ്ണുവിനെ കണ്ടെത്തിയ വഴി ഇങ്ങനെ!


ആവണി എ എസ്



എലത്തൂർ :നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികന്‍ കെ വിഷ്ണു (30 )

കണ്ടംകുളങ്ങര വീട്ടിൽ എത്തിയപ്പോൾ വീട്ടുകാർക്കിത് പുതുവത്സര സമ്മാനമായി.

ചൊവ്വാഴ്ച വൈകീട്ടാണ് ബെംഗ്ളൂരുവില്‍ നിന്നും വിഷ്ണുവിനെ എലത്തൂര്‍ പൊലീസ് കണ്ടെത്തിയത്. നടപടിക്രമങ്ങൾക്ക് ശേഷം

ബാംഗ്ലൂരിൽ നിന്നും പോലീസ് സംഘത്തോടൊപ്പമുള്ള ഫോട്ടോ മാതാപിതാക്കൾക്ക് അയച്ചു കൊടുത്തു. തുടർന്ന് രാത്രി 1 മണിയോടെ വിഷ്ണുവിന്റെ അച്ചൻ്റെ ഫോണിൽ വിളിച്ചു. എല്ലാവർക്കും സന്തോഷം എലത്തൂർ പോലീസ് സേനയ്ക്ക് നാട്ടുകാരുടെയും വീട്ടുകാരുടെയും വക ബിഗ് സല്യൂട്ട് !

കഴിഞ്ഞ മാസം 17 നാണ് പൂനെ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാതായത്. എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് എലത്തൂർ പൊലീസില്‍ പരാതി നല്‍കിയത്. സൈനികരുടെ നേതൃത്വത്തിലും വിഷ്ണുവിനായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

വിഷ്ണുവിന്റെ ചില സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് ബെംഗളുരുവില്‍ എത്തിയത്.

എലത്തൂര്‍ പോലീസ് ഇൻസ്പെക്ടർ അജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിന്റെ 10 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ചൊവ്വാഴ്ച വിഷ്ണുവിനെ കണ്ടെത്തിയത്.

മുംബൈയിൽ നിന്നും ബാഗ്ളൂരിൽ എത്തിയ വിഷ്ണു റെയിൽ വേ സ്റ്റേഷനിലെ എ ടി എം കൗണ്ടറിൽ നിന്നും പണം പിൻവലിച്ചതായി വിവരം ലഭിച്ചു. ഇതിനും മുംബൈ ഛത്രപതി ശിവജി റയിൽ വേ ടെർമിനൽ ഉൾപ്പെടെ 1500 സിസി ടി വി ദൃശ്യങ്ങളും പരിശോധിച്ചു. വിഷ്ണു എത്തിച്ചേരാൻ സാധ്യതയുള്ള ഇടങ്ങളിൽ അന്വേഷണം കേന്ദ്രീകരിച്ചാണ് എ ടി എം കൗണ്ടർ സ്പോട്ട് കണ്ടെത്തി വിഷ്ണുവിൻ്റെ അടുത്ത് എത്തിയത് . " മൊബൈൽ ഫോൺ ഉൾപ്പെടെ ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും വിഷ്ണു ഉപയോഗിച്ചിരുന്നില്ല, അത് കൊണ്ട് തന്നെ വലിയ വെല്ലുവിളിയായിരുന്നുവെന്ന് എസ് എച്ച് ഒ പറഞ്ഞു. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട്

സാമ്പത്തിക പ്രതിസന്ധിയിലായി, അത് കൊണ്ട് നാട്ടില്‍ നിന്നും മാറി നിൽക്കാമെന്ന് കരുതിയതാണ് , നാട്ടിൽ നടന്നതൊന്നും അറിഞ്ഞില്ല.ഒന്നും മന:പൂർവ്വമായിരുന്നില്ല. തിരികെ വന്നതിൽ സന്തോഷം , എല്ലാവരെയും ബുദ്ധിമുട്ടിക്കേണ്ടി വന്നതിൽ പ്രയാസമുണ്ട് , ഫോൺ ഓഫായിരുന്നു. മുബൈയിലും ബാംഗ്ലൂരിലുമായി കഴിഞ്ഞു. - വിഷ്ണു മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ബുധനാഴ്ച ( ഇന്ന് )രാവിലെ 10.30 ഓടെ എലത്തൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് കൊയിലാണ്ടി

മജി സ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഉച്ചയോടെ വീട്ടിലെത്തിയ വിഷ്ണുവിനെ അച്ചൻ സുരേഷ്, അമ്മ ജീജ സുരേഷിനൊപ്പം ബി ജെ പി ജില്ലാ പ്രസിഡണ്ട് വി കെ സജീവനും ചേർന്ന് മധുരം നൽകി സ്വീകരിച്ചു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി വിഷയത്തിൽ ഇടപെടുകയും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു.

എലത്തൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എൻ അജീഷ് കുമാറിന്റെ മേൽ നോട്ടത്തിൽ എസ് ഐ എ മുഹമ്മദ് , അതുൽ കുമാർ , വൈശാഖ് എന്നിവർ ഉൾപ്പെട്ടതായിരുന്നു അന്വേഷണ സംഘം.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec