കുറ്റാരോപിതനായ വിദ്യാർത്ഥിക്ക് പ്ലസ് വൺ പ്രവേശനം: അനുവദിച്ചാൽ  27 ന് ( വെള്ളിയാഴ്ച ) തടയും :വിദ്യാർത
കുറ്റാരോപിതനായ വിദ്യാർത്ഥിക്ക് പ്ലസ് വൺ പ്രവേശനം: അനുവദിച്ചാൽ 27 ന് ( വെള്ളിയാഴ്ച ) തടയും :വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്ക്കരിക്കാനും തീരുമാനം
Atholi News24 Jun5 min

കുറ്റാരോപിതനായ വിദ്യാർത്ഥിക്ക് പ്ലസ് വൺ പ്രവേശനം: അനുവദിച്ചാൽ 27 ന് ( വെള്ളിയാഴ്ച ) തടയും :വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്ക്കരിക്കാനും തീരുമാനം


Breaking News



അത്തോളി :താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതനായ വിദ്യാർത്ഥിക്ക്

കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനം അനുവദിച്ചാൽ ക്ലാസ് തുടങ്ങുന്ന ദിവസം (വെള്ളിയാഴ്ച) തടയുമെന്ന് ജനകീയ പ്രതിരോധ സമിതി കൺവീനർ രാജീവൻ കുളത്തൂർ അത്തോളി ന്യൂസിനോട് പറഞ്ഞു.

പോലീസ് ബലം പ്രയോഗിച്ച് വിദ്യാർത്ഥി ക്ക് അഡ്മിഷൻ നിർബന്ധപൂർവ്വം നൽകിയാൽ ക്ലാസ് ബഹിഷ്ക്കരിക്കാൻ വിദ്യാർത്ഥികളും തീരുമാനമെടുത്ത

തായും സമിതി ഭാരവാഹികൾ പറഞ്ഞു. news imageവിദ്യാർത്ഥിയുടെ സ്കൂൾ പ്രവേശന നടപടിക്കിടെ

സ്കൂളിന് മുൻപിൽ നടത്തി വരുന്ന പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം.

പ്ലസ് വൺ പ്രവേശനം അനുവദിക്കരുതെന്നാ വശ്യപ്പെട്ട് രക്ഷിതാക്കളും

നാട്ടുകാരും പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രവേശനകവാടത്തിന് മുമ്പിൽ പ്രതിഷേധിച്ചിരുന്നു. ഇതേവിഷയം ഉയർത്തിപ്പിടിച്ച് വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തെത്തി.

രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിൽ നന്മണ്ട ഗ്രാമപ്പഞ്ചായത്ത്

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ

പ്രതിഭാ രവീന്ദ്രൻ, ഗ്രാമപ്പഞ്ചായത്ത് അംഗം സെമീറ ഊളാറാ ട്ട്, ടി.പി. നിളാമുദ്ദിൻ, ബാലൻ പുതുക്കുടി, കൺവീനർ രാജീവൻ കൊളത്തൂർ, മഹേഷ് കോറോത്ത്,

രാഗേഷ് ചീക്കിലോട്, നാസർ നോർത്ത്, സുമേഷ് നന്താനത്ത് എന്നിവർ പ്രസംഗിച്ചു. കാക്കൂർ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

news image

Recent News