ഓർമ്മകളിൽ ഷാജി എൻ ബാലറാം ;
നേതൃത്വപാടവത്തിൽ ഷാജി മാഷ് മാതൃകയെന്ന് പി ബാബുരാജ്
അത്തോളി : കൊങ്ങന്നൂർ എ എൽ പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ ഷാജി എൻ ബാലറാമിനെ കൊങ്ങന്നൂർ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.
സ്കൂൾ അങ്കണത്തിൽനടന്ന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.
ഏത് കാര്യവും ഏറ്റെടുക്കുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വപാടവം മാതൃകയാ ണെന്ന് ബാബുരാജ് പറഞ്ഞു. ചിരിച്ച് കൊണ്ട് എല്ലാം കേൾക്കും അത് പൊട്ടിച്ചിരിയിലേക്ക് മാറിയെങ്കിൽ അത് ഏറ്റെടുത്ത് എന്നർത്ഥം അതാണ് ഷാജി മാഷുടെ സ്വാഭാവ രീതി. ഇതിലുപരി ദീർഘവീക്ഷണമുള്ള വ്യക്തിത്വം. വെങ്ങളം പ്രദേശത്തിന്റെ വികസനത്തേക്കാൾ കൊങ്ങന്നൂരിന്റെ വികസത്തെ കുറിച്ചാണ് സംസാരിക്കാറുള്ളത്. ആനപ്പാറ പാതാറിനെ ആകർഷകമാക്കാൻ ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത് ഷാജി മാഷായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. കൊങ്ങന്നൂർ
സ്കൂളിന്റെ ഇപ്പോഴത്തെ മാറ്റത്തിന്
വലിയ പങ്കു വഹിച്ചത് ഷാജി മാഷായിരുന്നുവെന്ന് അവർ പറഞ്ഞു.
വാർഡ് മെമ്പർ പി ടി സാജിത അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
വാർഡ് മെമ്പർമാരായ പി കെ ജുനൈസ്,
എ എം സരിത, പ്രധാനാദ്ധ്യാപിക പി ജെ സിജി, എം. ജയകൃഷ്ണൻ,
കെ ടി ശേഖർ, അജീഷ് അത്തോളി, ജസ്‌ലി കമ്മോട്ടിൽ, രജിത നാറാണത്ത്,
എം ടി താരിഖ്, സാജിദ് കോറോത്ത്,
ഷാജി പൈങ്ങാട്ട്, എൻ പ്രദീപൻ,
ടി പി അശോകൻ,എം വി മൈമൂന,
പി കെ ശശി, എൻ സുരേഷ് കുമാർ, എ.എം. രാജു എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :അനുസ്മരണ പ്രഭാഷണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബു രാജ് നിർവ്വഹിക്കുന്നു.