അത്തോളിയിൽ തെങ്ങിന് വളം - അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 26
അത്തോളിയിൽ തെങ്ങിന് വളം - അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 26
Atholi News24 Jul5 min

അത്തോളിയിൽ തെങ്ങിന് വളം - അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 26


അത്തോളി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം - തെങ്ങ് കൃഷി വികസനം പദ്ധതിയുടെ ഭാഗമായി തെങ്ങിന് വളം വാങ്ങുന്നതിനു സബ്‌സിഡി ലഭിക്കുന്നതിനുള്ള അപേക്ഷ നൽകാൻ ബാക്കിയുള്ള കർഷകർ 26 വെള്ളിയാഴ്ചക്കകം കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം

താഴെ പറയുന്ന രേഖകളും കൊണ്ടുവരേണ്ടതാണ്.

1. 2024- 25 ലെ നികുതി രസീതിയുടെ കോപ്പി

2. ബാങ്ക് പാസ്സ് ബുക്കിൻ്റെ കോപ്പി

3. ആധാർ കാർഡിൻ്റെ കോപ്പി. 

 അപേക്ഷ ഫോറം പെർമിറ്റ്‌ വാങ്ങാൻ വരുമ്പോൾ പൂരിപ്പിച്ചു നൽകേണ്ടതാണ്. പെർമിറ്റനുസരിച്ചുള്ള വളത്തിൻ്റെ മുഴുവൻ തുകയും കർഷകൻ വളം ഡിപ്പോയിൽ അടയ്ക്കണം. 50 % സബ്സിഡി തുക കർഷകന് ബാങ്ക് അക്കൗണ്ട് വഴി പിന്നീട് തിരികെ ലഭിക്കുന്നതാണ്.

Recent News