വയനാടിന് കൈത്താങ്:
അത്തോളി ബസ് ഓണേർസ് അസോസിയേഷന്റെ തുക കൈമാറി
അത്തോളി : വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരിതബാധിതർക്ക്
ബസ് ഓണേർസ് കൂട്ടായ്മയുടെ കരുതൽ.
അത്തോളി ബസ് ഓണേഴ്സ് അസോസിയേഷനാണ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് സമാഹരിച്ച തുക കൈമാറിയത്.
അസോസിയേഷൻ പ്രസിഡന്റ് രാജേഷ് ഗോപിക ,സെക്രട്ടറി ഫൈസൽ ഫ്യൂഷൻ എന്നിവരിൽ നിന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഏറ്റുവാങ്ങാൻ .
ട്രഷറർ മോഹനൻ അൽബ, ബബീഷ് മംഗളം, മോഹനൻ മനീഷ് എന്നിവർ സന്നിഹിതരായി.