ആനപ്പാറയിൽ ഓണാഘോഷം;
'ഓർമ്മ ഓണം ഫെസ്റ്റ് മൂന്നാം ഓണനാളിൽ
അത്തോളി : കൊങ്ങന്നൂർ ആനപ്പാറയിൽ ഓർമ്മ മത്സ്യ തൊഴിലാളി സ്വയം സംഘത്തിന്റെ സഹകരണത്തോടെ നടത്താൻ തീരുമാനിച്ച ഓർമ്മ ഓണാഘോഷം ഓഗസ്റ്റ് 30 ന് മൂന്നാം ഓണ നാളിൽ നടക്കും.
ആഘോഷത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികൾ പഞ്ചായത്ത് അംഗം കെ സാജിത ടീച്ചർ, ടി പി അശോകൻ, ചെയർമാൻ കെ ടി ശേഖർ ,
വൈസ് ചെയർമാൻ കെ ബൈജു , കൺവീനർമാർ കെ മോഹനൻ ,പി പി ചന്ദ്രൻ , ട്രഷറർ കെ ശശികുമാർ . ഓർമ്മ സ്വയ സഹായ സംഘത്തിലെ മറ്റ് അംഗങ്ങൾ സമിതി അംഗങ്ങളായി ഉൾപ്പെടുത്തിയാണ് സംഘാടക സമിതി രൂപീകരിച്ചത്.
തോണി തുഴയൽ , കമ്പവലി , പൂക്കളം എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ . കുട്ടികൾക്കും വനിതകൾക്കും പ്രത്യേക മത്സരവും നടത്തും .
ചരിത്ര പ്രസിദ്ധമായ എലത്തൂർ
കോരപുഴയിൽ കുനിയിൽ കടവിന് സമീപത്താണ് ആനപ്പാറ . കുനിയിൽ കടവ് പാലം വരും മുൻപ് കോഴിക്കോട് -കണ്ണൂർ ദേശീയ പാതയേയും കോഴിക്കോട് - കുറ്റ്യാടി സംസ്ഥാന പാതയേയും പരസ്പരം ബന്ധിപ്പിക്കുന്ന കടവ് തോണി യാത്ര ഈ പ്രദേശത്തായിരുന്നു. കൊങ്ങന്നൂർ - ആനപ്പാറ മിനി ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
30 വർഷങ്ങൾക്ക് മുൻപ് അബ്ര ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഓണാഘോഷം നടത്തിയിരുന്നു. പ്രകൃതി സൗന്ദര്യത്താൽ മനോഹരമായതിനാൽ ഈ പ്രദേശം സിനിമാ ചിത്രീകരണത്തിനും ആൽബങ്ങൾക്കുമായി ആശ്രയിക്കാറുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രദേശം ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താനും ഓണാഘോഷം സഹായമാകുമെന്ന് പ്രതീക്ഷിക്കുന്നതായി രക്ഷാധികാരി ടി പി അശോകൻ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് - വൈസ് ചെയർമാൻ കെ ബൈജു -ഫോൺ
80863 03900- ൽ ബന്ധപ്പെടാവുന്നതാണ്.