കണ്ണിപ്പൊയിൽ പുതുക്കിപ്പണിത ജുമാമസ്ജിദ് വിശ്വാസികൾക്ക് സമർപ്പിച്ചു ',എല്ലാവരും സൗഹാർദ്ദത്തോടെ ജീവിക്കുന്നതാണ് നമ്മുടെ നാടിൻ്റെ പാരമ്പര്യമെന്ന് എ.പി. അബുബക്കർ മുസ്ല്യാർ
സ്വന്തം ലേഖകൻ
അത്തോളി :എല്ലാവരും സൗഹാർദ്ദത്തോടെ ജീവിക്കുന്നതാണ് നമ്മുടെ നാടിൻ്റെ പാരമ്പര്യമെന്ന് എ.പി. അബുബക്കർ മുസ്ല്യാർ പറഞ്ഞു. കണ്ണിപ്പൊയിൽ പുതുക്കിപ്പണിത ജുമാമസ്ജിദിൻ്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു കാന്തപുരം.
പ്രാർഥനകൾ യാഥാർഥ്യമാവാനുള്ള ഉത്തമ മാർഗമാണ് നിസ്കാരമെന്നും അദ്ദേഹം കൂട്ടിചേർത്തു .
പള്ളി കമ്മിറ്റി സെക്രട്ടറി സി.എം. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു.
കാപ്പാട് ഖാസി
നൂറുദ്ദീൻ ഹൈത്തമി , മർക്കസ് ഡയരക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കാൻ എത്തി.