അബാക്കസ് ദേശീയതല പരീക്ഷ: ഒന്നും അഞ്ചും റാങ്കുകൾ കരസ്ഥമാക്കി തലക്കുളത്തൂർ സ്വദേശികൾ
തലക്കുളത്തൂർ :ബാംഗ്ലൂരിൽ നടന്ന
അബാക്കസ്
ദേശീയതല പരീക്ഷയിൽ ഒന്നാം റാങ്ക് അന്നശ്ശേരി വിജയലക്ഷ്മി യു.പി സ്കൂൾ വിദ്യാർത്ഥിനി ഹൃദ്യയും അഞ്ചാം റാങ്ക് അണ്ടിക്കോട് ബി.എം എൽ പി സ്കൂൾ വിദ്യാർത്ഥി ഷാരോൺ മിഥുനും കരസ്ഥമാക്കി. കൊളങ്ങരക്കണ്ടി പ്രദീഷിന്റെയും മിനിയുടെയും മകളാണ് ഒന്നാം റാങ്ക് നേടിയ ഹൃദ്യ.
കോതങ്ങാട്ട് താഴത്ത് മിഥുൻലാലിന്റെയും ബിജിതയുടെയും മകനും തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീളയുടെ കൊച്ചു മകനുമാണ് അഞ്ചാം റാങ്ക് നേടിയ ഷാരോൺ മിഥുൻ.
ഈ രണ്ടു വിദ്യാർത്ഥികളും തലക്കുളത്തൂർ എട്ടാം വാർഡിലെ അബാക്കസ് അദ്ധ്യാപിക ഹർഷ ജെറീഷിന്റെ കീഴിലാണ് പഠിക്കുന്നത്.