കിഡ്നി രോഗം -  ജാഗ്രത പുലർത്തണമെന്ന് ഡോ. മുഹമ്മദ് അസ്ലം ;  ലീഗ് സമ്മേളനത്തിന് മൊബൈൽ മെഡിക്കൽ ക്യാമ്പ
കിഡ്നി രോഗം - ജാഗ്രത പുലർത്തണമെന്ന് ഡോ. മുഹമ്മദ് അസ്ലം ; ലീഗ് സമ്മേളനത്തിന് മൊബൈൽ മെഡിക്കൽ ക്യാമ്പോടെ തുടക്കം
Atholi News28 Jan5 min

കിഡ്നി രോഗം -

ജാഗ്രത പുലർത്തണമെന്ന് ഡോ. മുഹമ്മദ് അസ്ലം ; ലീഗ് സമ്മേളനത്തിന് മൊബൈൽ മെഡിക്കൽ ക്യാമ്പോടെ തുടക്കം 




അത്തോളി: ജില്ലയിലെ പഞ്ചായത്ത് തല മുസ്ലീം ലീഗ് സമ്പൂർണ സമ്മേളത്തിന് മൊബൈൽ മെഡിക്കൽ ക്യാമ്പോടെ തുടക്കം .


കരുതലാണ് കാവൽ എന്ന ശീർഷകത്തോടെ കോഴിക്കോട് മെഡിക്കൽ കോളജ് സി എച്ച് സെൻ്റർ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സഹകരണത്തോടെയാണ് അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് റിലീഫ് സെൽ സൗജന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചത്. ഡോ.

 സി കെ മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഒരു വർഷം 10 ലക്ഷത്തിൽ 200 പേർ പുതുതായി ഡയാലിസിസിലേക്ക് എത്തുന്നതായി ഡോ.

 സി കെ മുഹമ്മദ് അസ്‌ലം പറഞ്ഞു. ഷുഗർ , യൂറിൽ, പ്രഷർ എന്നിവ പരിശോധിച്ച് അവ കിഡ്നിയെ ബാധിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ജീവിക്കാൻ വേണ്ടിയല്ല , ഭക്ഷണം കഴിക്കാൻ വേണ്ടിയുള്ള ജീവിത രീതിയാണ് രോഗാവസ്ഥയിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


കരിമ്പാത്ത് ഹുസൈൻ നഗരിയിൽ നടന്ന പരിപാടിയിൽ സി കെ അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു.

മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ് മുഖ്യാതിഥിയായി.

സി എച്ച് ജനറൽ സെക്രട്ടറി എം വി സിദ്ദിഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

 സെക്രട്ടറി ഒ ഹുസൈൻ പദ്ധതി വിശദീകരിച്ചു.

ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കൊറോത്ത്,

 ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എ. എം സരിത,

സി.എച്ച് സെൻ്റർ സെക്രട്ടറി ബപ്പൻകുട്ടി നടുവണ്ണൂർ എന്നിവർ സംസാരിച്ചു.

സി.കെ മുഹമ്മദ് ഖിറാഅത്ത് നടത്തി. ഹുസൈൻ ചെറുതുരുത്തി ക്ലാസെടുത്തു.കെ.എം അസീസ് സ്വാഗതവും വി.പി ഷാനവാസ് നന്ദിയും പറഞ്ഞു.




ചിത്രം: അത്തോളി ശിഹാബ് തങ്ങൾ റിലീഫ് സെൽ സൗജന്യ കിഡ്നിരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് ഡോ.മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്യുന്നു

Tags:

Recent News