കാട്ടില പീടികയിൽ വീണ്ടും കെ റെയിൽ പദ്ധതിക്കെതിരെ സമരം : പ്രതിഷേധം   റെയിൽവേ മന്ത്രിയുടെ പ്രസ്താവനയെ
കാട്ടില പീടികയിൽ വീണ്ടും കെ റെയിൽ പദ്ധതിക്കെതിരെ സമരം : പ്രതിഷേധം റെയിൽവേ മന്ത്രിയുടെ പ്രസ്താവനയെ തുടർന്ന്
Atholi NewsInvalid Date5 min

കാട്ടില പീടികയിൽ വീണ്ടും കെ റെയിൽ പദ്ധതിക്കെതിരെ സമരം : പ്രതിഷേധം

റെയിൽവേ മന്ത്രിയുടെ പ്രസ്താവനയെ തുടർന്ന്



സ്വന്തം ലേഖകൻ



എലത്തൂർ (കാട്ടിലപീടിക) :

സാങ്കേതിക–പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനു സന്നദ്ധമാണെന്ന കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് കാട്ടിലപ്പീടികയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി .

കെ റെയിൽ പദ്ധതി പൂർണമായും പിൻവലിച്ച് വിജ്ഞാപനമിറക്കാതെ സമരത്തിൽ നിന്നും പിന്നോട്ട് പോവില്ലെന്നും കൂടുതൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.news image

പ്രതിഷേധ സംഗമത്തിനും പ്രതിഷേധ പ്രകടനത്തിനും സമരസമിതി നേതാക്കളായ കെ മൂസക്കോയ, സി കൃഷ്ണൻ, മുസ്തഫ ഒലിവ്, ബാബു ചെറുവത്ത്, നസീർ ന്യൂജല്ല, ശ്രീജ കണ്ടിയിൽ, പ്രവീൺ ചെറുവത്ത്, സുനീഷ് കീഴാരി, സഹീർ പി കെ, ഫാറൂക് കമ്പായത്തിൽ, ഹുബൈബ്, കെ എം ദിനേശൻ, ശിവരാമൻ, ഹസ്സൻ തുടങ്ങിയവർ നേതൃത്വം നൽകി.

റയിൽവേ മന്ത്രിയുടെ പ്രസ്ഥാവനയെ തുടർന്ന് രാവിലെ കെ റെയിൽ പ്രതിരോധ ജനകീയ സമിതി കാട്ടില പീടികയിലാണ് സമരം തുടങ്ങിയത് .

ജില്ലയിൽ തിക്കോടി , പയ്യോളി , കാട്ടിലപീടിക , വെങ്ങളം ഭാഗത്തുള്ള സ്ഥലങ്ങളാണ് റെയിൽ അക്വയർ ചെയ്തത്. കഴിഞ്ഞ 4 വർഷമായി ഈ ഭാഗങ്ങളിൽ ജനകീയ സമരം നടക്കുകയാണ്. എന്നാൽ സംസ്ഥാന സർക്കാറിന് അനുമതി ലഭിച്ചില്ലന്ന് 6 മാസം മുമ്പ് പ്രഖ്യാപനം വന്നതിനേ തുടർന്ന് സമരത്തിന് അയവ് വരുത്തിയിരുന്നു.ഇന്ന് രാവിലെ 7.30 ഓടെ

കെ റെയിൽ ജനകിയ

പ്രതിരോധ സമിതി കെ മുസക്കോയയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സംഗമം .

മുസ്തഥ ഒലിവ് , നസീർ ന്യൂ ജെല്ല , ബാബു ചെറുവത്ത് , ഷെഹീർ പി കെ , സുനീഷ് കീഴാരി തുടങ്ങിയവർ പങ്കെടുത്തു.

സമരം വിപുലീകരിക്കുന്നതിനും സംസ്ഥാന വ്യാപാകമാക്കാനും ആലുവയിൽ ഈ മാസം 13 ന് ജനകീയ കൺവെൻഷൻ നടത്താനും തീരുമാനിച്ചു.

' എന്ത് തടസമായാലും പോലീസ് നടപടി വന്നാലും സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി പി കെ ഷെഹീർ അത്തോളി ന്യൂസിനോട്‌ പറഞ്ഞു.

Recent News