ചാലിയാറിൽ ഉത്തരമേഖല മലബാർ ജലോത്സവം 31 ന് ;പോസ്റ്റർ പ്രകാശനം ചെയ്തു
കോഴിക്കോട്: സി.എച്ച് ക്ലബ്ബ് കിഴുപറമ്പിന്റെ ആഭിമുഖ്യത്തിൽ ചാലിയാർ പുഴയിൽ ഈ മാസം 31 ന് നടക്കുന്ന 22ആമത് ഉത്തരമേഖലാ ജലോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു.
നടക്കാവ് എം എൽ എയുടെ വസതിയിൽ നടന്ന ചടങ്ങിൽ ചീഫ് കോർഡിനേറ്റർ വൈ.പി നിസാർ അധ്യക്ഷത വഹിച്ചു, എം കെ ഷാജഹാൻ, വൈ സി മെഹബൂബ്, മുഹ്സിൻ കോളക്കോടൻ,കെ സി വഹീദ് , ഗുലാം ഹുസൈൻ കൊളക്കാടൻ,അജീഷ് അത്തോളി,
എം വാഹിദ് എന്നിവർ സന്നിഹിതരായി .
കോഴിക്കോട് - മലപ്പുറം ജില്ലാ അതിർത്തിയായ കീഴുപറമ്പിൽ ഈ മാസം
31 ന് രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വിവിധ പരിപാടികളോടെയാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.