പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം',  അത്തോളി സ്വദേശി ദിവ്യ സുരേഷിന് ആദരം
പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം', അത്തോളി സ്വദേശി ദിവ്യ സുരേഷിന് ആദരം
Atholi News5 Oct5 min

പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം',

അത്തോളി സ്വദേശി ദിവ്യ സുരേഷിന് ആദരം 




ഉള്ളിയേരി : ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം നേടിയ അത്തോളി സ്വദേശി ദിവ്യ സുരേഷിനെ എം ചടയൻ മെമ്മോറിയൽ ചാരിറ്റബിൽ ട്രസ്റ്റ് ആദരിച്ചു. 

ഉള്ളിയേരി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ  ചെയർമാൻ വി എം സുരേഷ് ബാബു അധ്യക്ഷ തവഹിച്ച പരിപാടിയിൽ വെച്ച് ബാലുശ്ശേരി പഞ്ചായത്ത് മെമ്പർ റീജ മധു 

ദിവ്യ സുരേഷിന് ഷാളണിയിച്ചു.

news imageട്രസ്റ്റിൻ്റെ മുതിർന്ന അംഗം പൂനൂർ കൃഷ്ണൻകുട്ടി ട്രസ്റ്റിൻ്റെ ഉപഹാരം സമർപ്പിച്ചു. ട്രഷറർ വിനോദ് പൂനത്ത് ട്രസ്റ്റിൻ്റെ പേരിലുള്ള ക്യാഷ് പ്രൈസ് ദിവ്യക്ക് സമർപ്പിച്ചു. അത്തോളി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ എം സരിത, റിട്ടയേർഡ് സബ്ഇൻസ്പെക്ടർ ഗോപാലൻ ബാലുശ്ശേരി എന്നിവർ സംസാരിച്ചു. കൺവീനർ രതീഷ് പി എം സ്വാഗതവും ട്രസ്റ്റ് മെബർ ഒ സി രാജൻ നന്ദിയും പറഞ്ഞു.news image

Recent News