ആതുര സേവനത്തിലേക്ക് ഒരു കൈത്താങ്ങ്
ആതുര സേവനത്തിലേക്ക് ഒരു കൈത്താങ്ങ്
Atholi News12 Aug5 min

ആതുര സേവനത്തിലേക്ക് ഒരു കൈത്താങ്ങ്  


ഉള്ളിയേരി: - പഠനമെന്നാൽ പരീക്ഷയ്ക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന ധാരണ നമുക്കൊക്കെ ഉണ്ട്.എന്നാൽ ഉള്ളിയേരി എ.യു.പി സ്കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങളും,JRC യൂണിറ്റും പഠനത്തോടൊപ്പം സാന്ത്വനം പ്രവർത്തനങ്ങൾ നടത്തി മാതൃകയാവുകയാണ്. ഉള്ളിയേരി CHC യിൽ ഗുളികകൾ നൽകാനുള്ള പേപ്പർ കവറുകൾ നിർമ്മിച്ച് നൽകുകയാണ് ഭാവിവര വാഗ്ദാനങ്ങളായ കുഞ്ഞുങ്ങൾ, കുട്ടികൾ അവർ തന്നെ നിർമ്മിച്ചപേപ്പർ കവറുകൾ ഉള്ളിയേരി CHC യിലെ ഫാർമസിക്ക് കൈമാറുന്നു. ഉള്ളി യേരി സി എച്ച് സിയിൽ നടന്ന ചടങ്ങിൽ മാതൃഭൂമി സീഡ് അംഗങ്ങളായ കുട്ടികളും, ജെ ആർ സി അംഗങ്ങളും നിർമ്മിച്ച ഗുളിക പാക്കറ്റ് മെഡിക്കൽ ഓഫീസർ വിൻസന്റ് ജോർജിന് അഞ്ചാം വാർഡ് മെമ്പർ ഷൈനി പട്ടാങ്കോട്ട്,കൈമാറി. പിടിഎ പ്രസിഡണ്ട് എൻ പി ഗിരീഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ ടി കെ. മുരളീധരൻ, ജെ എച്ച് ഐ സുജിത്ത് കുമാർ, കെ വി ബ്രജേഷ് കുമാർ, ചാലിൽ മണി, വി വി സബീന, എം പി ടി എ ചെയർപേഴ്സൺ സൽമ നൗഫൽ , സി പി സുനി, ഷിജു കൂമുള്ളി, ഫാത്തിമ ഫഹ്‌മിത, ഷഫ്സിന എന്നിവർ സംസാരിച്ചു.

Tags:

Recent News