ഗ്ലാസ് കയറ്റി വന്ന പിക്ക് അപ്പ് വാൻ മറിഞ്ഞു;
ഡ്രൈവർക്കും സഹായിക്കും പരിക്ക്
അപകടം താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ ഇന്ന് രാവിലെ 6.30 ഓടെ
കോഴിക്കോട് : തമാരശ്ശേരി - കൊയിലാണ്ടി - സംസ്ഥാന പാതയില്‍ ഉള്ളിയേരി 19-ല്‍ ഗ്ലാസ് കയറ്റി വന്ന പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം.
രണ്ടു പേര്‍ക്ക് പരിക്ക് .
ഡ്രൈവര്‍ ആദര്‍ശ് , സഹായി രാഹുല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്ന് രാവിലെ 6.30 തോടെയാണ് അപകടം.
വാഹനം ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്നു. കോട്ടയത്തു നിന്നും ഗ്ലാസ് കയറ്റി വയനാട് , കോഴിക്കോട് ജില്ലകളില്‍ വിതരണം ചെയ്യുന്ന വാഹനാണ് അപകടത്തില്‍പ്പെട്ടത്. . ഷാലു, വിപിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഹൈവെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി