ജീവതാളം പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജീവതാളം പരിശീലന പരിപാടി സംഘടിപ്പിച്ചു.
Atholi NewsInvalid Date5 min

ജീവതാളം പരിശീലന പരിപാടി സംഘടിപ്പിച്ചു.


തലക്കുളത്തൂർ : ജീവിത ശൈലീ രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിത രീതിയിലേക്കുള്ള സാമൂഹ്യ മാറ്റവും , രോഗ പ്രതിരോധവും ,നേരത്തെയുള്ള രോഗ നിർണയവും ,നിയന്ത്രണവും ലക്ഷ്യം വെച്ച് കൊണ്ട് രൂപകൽപന ചെയ്ത സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിത ശൈലി രോഗ പ്രതിരോധ നിയന്ത്രണ പദ്ധതിയായ ജീവതാളം പരിശീലകർക്കായുള്ള പരിശീലന പരിപാടി അണ്ടിക്കോട് മിയാമി സെൻ്ററിൽ നടന്നു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ. സർജാസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള മുഖ്യാതിഥിയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.കെ രാജാറാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഐ.പി ഗീത, രാമചന്ദ്രൻ , നരിക്കുനി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ബേബി പ്രീത, ഇരുവള്ളൂർ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ശ്രീജിത്ത് , തലക്കുളത്തൂർ സി.എച്ച്.സി എച്ച്.ഐ സജിനി തുടങ്ങിയവർ സംസാരിച്ചു. തലക്കുളത്തൂർ മെഡിക്കൽ ഓഫീസർ ഡോ .കെ.കെ സുരേശൻ സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ ടോമി തോമസ് നന്ദിയും പറഞ്ഞു. 

ജനങ്ങൾക്ക് ശരിയായ ഭക്ഷണക്രമവും വ്യായാമ മുറകളും അഭ്യസിപ്പിച്ച് കൊണ്ട് നടത്തുന്ന ജീവതാളം പരിപാടി കേരളത്തിലാദ്യമായി നടത്തപ്പെടുന്നത് കോഴിക്കോട്ട് ജില്ലയിലാണ്.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec