ഫോൺ വിളിക്കുന്നതിനിടെ ഡൽഹിയിൽ മിലിറ്ററി ക്വാർട്ടേഴ്‌സ് കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ കൊയിലാണ്
ഫോൺ വിളിക്കുന്നതിനിടെ ഡൽഹിയിൽ മിലിറ്ററി ക്വാർട്ടേഴ്‌സ് കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ കൊയിലാണ്ടി സ്വദേശി മരിച്ചു
Atholi News26 Nov5 min

ഫോൺ വിളിക്കുന്നതിനിടെ ഡൽഹിയിൽ മിലിറ്ററി ക്വാർട്ടേഴ്‌സ് കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ കൊയിലാണ്ടി സ്വദേശി മരിച്ചു 




ആവണി എ എസ് 

Breaking News :



കൊയിലാണ്ടി: ഡൽഹിയിൽ മിലിറ്ററി ക്വാർട്ടേഴ്സ് കെട്ടിടത്തിന് മുകളിൽ നിന്നും ഫോൺ വിളിക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരണത്തിന് കീഴടങ്ങി.ഉത്തർ പ്രദേശ് ഗാസിയാബാദ് ഡി എസ് സി ഹിന്റോൺ എയർഫോഴ്‌സ് ഉദ്യോഗസ്ഥനും 

കൊയിലാണ്ടി കൊല്ലം ഇല്ലത്ത് കാവിന് സമീപം തവളകുളം കുനി ഹരിചന്ദനം വീട്ടിൽ സജിത്താണ് ( 43 ) മരിച്ചത്.

നവംബർ 3 ന് ഉച്ചക്ക് 1.20 നായിരുന്നു സംഭവം .ഫോണിൽ കുടുംബവുമായി സംസാരിച്ച് കൊണ്ടിരിക്കെ 

ചവുട്ടി നിന്ന പാരപ്പെറ്റ് തകർന്ന് സജിത്ത് താഴേക്ക് വീഴുകയായിരുന്നു. കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ സജിത്ത് ഡൽഹിയിൽ മിലിറ്ററി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.പിന്നീട് 

വെൻ്റിലേറ്ററിലേക്ക് മാറ്റി . ഇന്നലെ രാത്രി കിഡ്നി തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് ചെയ്തിരുന്നു, ഇന്ന് (ചൊവാഴ്ച) രാവിലെ 8.10 ഓടെ മരണം സംഭവിച്ചു.

മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ പാലോറയിൽ ബാലൻ്റെയും ദേവിയുടെയും (നന്മണ്ട 12)മകനാണ്. ഭാര്യ എം ജോഷ്മ ( വിയ്യുർ , കൊയിലാണ്ടി ) മക്കൾ :റിഥു ദേവ്

( ഏഴാം ക്ലാസ് - അമൃത വിദ്യാലയം - പെരുവട്ടൂർ ), റിഷിക്ക് ദേവ് ( മൂന്ന് വയസ് ) .ഏക സഹോദരി സിതാര

(മാനന്തവാടി). മൃതദേഹം ഡൽഹി മിലിറ്ററി ഹോസ്പിറ്റൽ മോർച്ചറിയിൽ

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec