കണയങ്കോട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ഒള്ളൂർ കടവിൽ കണ്ടെത്തി.
കണയങ്കോട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ഒള്ളൂർ കടവിൽ കണ്ടെത്തി.
Atholi News7 Aug5 min

കണയങ്കോട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ഒള്ളൂർ കടവിൽ കണ്ടെത്തി


ഉള്ളിയേരി :കണയങ്കോട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ഒള്ളൂർ കടവിൽ കണ്ടെത്തി.

പേരാമ്പ്ര ചെനോളി , ചാലിക്കര തൈവെച്ച പറമ്പിൽ റാഷിദ് ( 28 ) ഒള്ളൂർ ചേലിയ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വ രാവിലെ 6 ഓടെ കാണാതായി . ബുധനാഴ്ച ഉച്ചക്ക് 1 ഓടെ മൃതദേഹം കണ്ടെത്തി. തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു .


അഗ്നിരക്ഷാസേനയുടെ SCUBA  ടീമിൽ സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ യുടെ നേതൃത്വത്തിൽ ഗ്രേഡ് എ എസ് ടി ഒ മാരായ ജനാർദ്ദനൻ,ബാബു പി കെ, എസ് എഫ് ആർ ഒ അനൂപ് ബി കെ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജാഹിര്‍,ഹേമന്ദ്,ബിനീഷ്,ഇർഷാദ്,ലിനീഷ് എം,അനൂപ് എന്‍ പി,സനൽ രാജ് കെ എം,രജീഷ് വി പി,ഷാജു കെ,ഇന്ദ്രജിത്ത്,സുജിത്ത്,ഹോംഗാർഡുമാരായ രാജീവ് വിടി,ഓം പ്രകാശ്,ബാലൻ,സുജിത് എന്നിവർ രണ്ടു ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിൽ എര്‍പ്പെട്ടു.

Recent News