
വേളൂർ കവടിച്ചാൽ ജംഗ്ഷൻ സ്ഥിരം അപകട മേഖല :
ജാഗ്രത പാലിക്കണമെന്ന് പ്രദേശ വാസികൾ
അത്തോളി :വേളൂർ കവടിച്ചാൽ ജംഗ്ഷൻ സ്ഥിരം അപകട മേഖലയാകുന്നു.ജാഗ്രത പാലിക്കണമെന്ന് പ്രദേശ വാസികൾ.വ്യാഴാഴ്ച പുലർച്ചെയിലും (ഇന്ന്) ശനിയാഴ്ചയിലുമായി രണ്ട് വാഹനപകടങ്ങളാണ് ഇവിടെ ഉണ്ടായത്. മഴ പെയ്തതിനെ തുടർന്ന് ബ്രേക്ക് കിട്ടാതെ വരുമ്പോൾ വാഹനം തെന്നി വീഴുന്നതായാണ് വിവരം. എന്നാൽ ടയർ സർവീസ് ചെയ്യാതെ വാഹനം
ഉപയോഗിക്കുന്നതാണ് അപകടത്തിന്കാ
രണമാകുന്നതെന്നും വിവരമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട ലോറി കവടിച്ചാൽ പറമ്പിലേക്ക് മറയുന്നതിനിടെ തെങ്ങിൽ തങ്ങി നിൽക്കുകയായിരുന്നു. ക്ലീനർസീറ്റിൽ ആളില്ലാത്തത് വലിയ അപകടം ഒഴിവായി.തെങ്ങ് ഇന്നലെ മുറിച്ച് മാറ്റി. ഇന്ന് രാവിലെ 7 .30 ഓടെയാണ് കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട് നിന്നും കൂത്താളിക്ക് പോകുകയായിരുന്നു. കയറ്റത്തിൽ നിന്നും ടയർ സ്ലിപ്പായി ബ്രേക്ക് ചെയ്തപ്പോൾ പറമ്പിലേക്ക് നിയന്ത്രണം വിട്ട് കരിങ്കൽ തൂണിൽ
ഇടിച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. കാറിൽ 3 യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല.
ഈ ഭാഗത്ത് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ പറയുന്നു.