റോട്ടറി കാലിക്കറ്റ് വെസ്റ്റ് മലാപറമ്പ് പാലിയേറ്റീവ് കെയറിന് ആംബുലൻസ് സമ്മാനിച്ചു
കോഴിക്കോട് : റോട്ടറി കാലിക്കറ്റ് വെസ്റ്റ് മലാപറമ്പ് പാലിയേറ്റീവ് കെയറിന് ആംബുലൻസ് സമ്മാനിച്ചു
ആംബുലൻസിൻ്റെ താക്കോൽ ദാനം
എം കെ രാഘവൻ എം പി നിർവ്വഹിച്ചു.
സമർപ്പിത ജീവിതങ്ങൾക്ക് മാത്രമെ
കാരുണ്യം പങ്കുവെക്കാൻ കഴിയുവെന്ന് അദ്ദേഹം പറഞ്ഞു ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റോട്ടറി ക്ലബ്ബിന്റെ സേവനവും മലാപറമ്പ് പാലിയേറ്റീവ് കെയറിൻ്റെ പ്രവർത്തനവും മാതൃകാപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മലാപറമ്പ് പാലിയേറ്റീവ് കെയർ യൂണിറ്റ് ചെയർ പേഴ്സൺ ഫാത്തിമത്ത് സുഹറാബി താക്കോൽ ഏറ്റുവാങ്ങി .
ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതു ശിവശങ്കർ നിർവ്വഹിച്ചു.
റോട്ടറി ക്ലബ്ബ് വെസ്റ്റ് പ്രസിഡന്റ് രാജേഷ് ജോൺ അധ്യക്ഷത വഹിച്ചു.
മലാപറമ്പ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ മാതൃക പ്രവർത്തനം റോട്ടറിയുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അംഗങ്ങൾ പണം സ്വരൂപിച്ച് ആംബുലൻസ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് രാജേഷ് ജോൺ പറഞ്ഞു.
സെക്രട്ടറി കെ സന്ദീപ് , ട്രഷറർ എം സി എലോൺ , അസി . ഗവർണർ ശൈലേഷ് കുമാർ, ജോബിഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : ആംബുലൻസിൻ്റെ താക്കോൽ ദാനം
എം കെ രാഘവൻ എം പി മലാപറമ്പ് പാലിയേറ്റീവ് കെയർ യൂണിറ്റ് ചെയർ പേഴ്സൺ ഫാത്തിമത്ത് സുഹറാബി നൽകി നിർവ്വഹിക്കുന്നു.സമീപം റോട്ടറി ക്ലബ്ബ് വെസ്റ്റ് പ്രസിഡന്റ് രാജേഷ് ജോൺ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതു ശിവശങ്കർ തുടങ്ങിയവർ.