കുറുവാളൂരിൽ ലഹരി വിരുദ്ധ വിളംബരജാഥ നടത്തി.
അത്തോളി :കുറുവാളൂർ ആലിൻ ചുവട് -കുന്നത്തറ ലഹരി വിരുദ്ധ പൗരസമിതി യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ വിളംബര ജാഥ നടത്തി കുറുവാളൂർ ദേശം ചുറ്റി നടത്തിയ ജാഥ കൂമുള്ളി കൊളത്തൂർ റോഡ് വരെയും തുടർന്ന് ആലിൻചുവട്ടിൽ സമാപിച്ചു.
സിവിൽഎക്സ്യ്സ് ഓഫീസർ റഷീദ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർ രേഖ വെള്ളതോട്ടത്തിൽ അധ്യക്ഷത വഹിച്ചു.
അത്തോളി പോലീസ് ഓഫിസർ ബിജു , മുൻ പഞ്ചായത്ത് പ്രസിഡന്റ ചിറ്റൂർ രവീന്ദ്രൻ, പ്രോഗ്രസ്സീവ് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ടി കെ കരുണാകരൻ, ദിനേശൻ എന്നിവർ സംസാരിച്ചു.എൻ രാജൻ സ്വാഗതവും ലഹരി വിരുദ്ധ സമിതി കൺവീനർ സബിതരാജു പവിത്രം നന്ദിയും പറഞ്ഞു.