കുടുംബ സൗഹൃദ നഗരം ലക്ഷ്യമെന്ന് മേയർ ; "ഹൃദയത്തിനായി ഒരു നടത്തം " സംഘാടക സമിതിയായി
കോഴിക്കോട് : ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29 ന് കോഴിക്കോട് കോർപ്പറേഷനും, കേരള ഹാർട്ട് കെയർ സൊസൈറ്റിയും വിവിധ സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനകൾ, വിവിധ ആശുപത്രികൾ ചേർന്ന് ഹൃദയത്തിനായി ഒരു നടത്തം സംഘടിപ്പിക്കുന്നു. പരിപാടിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.
ക്യാമ്പയിനിൽ വനിതകളുടെ പങ്കാളിത്വം ഉറപ്പിക്കണമെന്ന് നിർദ്ദേശം ഉയർന്നു. കുടുംബം ഒന്നിച്ച് ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ ശ്രമിക്കണമെന്ന് മേയർ പറഞ്ഞു. കോഴിക്കോടിനെ കുടുംബ സൗഹൃദയ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മേയർ പറഞ്ഞു. ഇതിനുള്ള പദ്ധതികൾ തുടങ്ങിയതായും മേയർ അറിയിച്ചു.
മേയർ ഡോ. എം ബീന ഫിലിപ്പ് ചെയർ പേഴ്സൺ , ഡോ. കുഞ്ഞാലി ജനറൽ കൺവീനർ ആയ കമ്മിറ്റിക്കാണ് രൂപം നൽകിയത്.
പ്രോഗാം കോർഡിനേറ്റർ
ആർ ജയന്ത് കുമാർ ,
വൈസ് ചെയർമാന്മാർ- ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ,
എൽ ഐ സി ഡിവിഷണൽ മാനേജർ ബി. അജിഷ് ,
ഡോ. കെ മൊയ്തു, ഡോ.പി കെ അശോകൻ , സി ഇ ചാക്കുണ്ണി ,
കൺവീനർമാർ എം പി ഇമ്പിച്ചമ്മദ് , റംസി ഇസ്മയിൽ എന്നിവരാണ്.
മേയർ ചേംബറിൽ നടന്ന യോഗത്തിൽ സുബിൻ മാർഷൽ , കെ എം ബഷീർ, വി അനീഷ് കുമാർ , പി ടി ആസാദ്, എ ടി എം അഷ്റഫ്, സന്നാഫ് പാലക്കണ്ടി,അജീഷ് അത്തോളി,സന്തോഷ് കുമാർ നായർ , എ വി സാലി, എ കെ ജസ്ലി റഹ്മാൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോ :ഹൃദയത്തിനായി ഒരു നടത്തം സംഘാടക സമിതി യോഗത്തിൽ മേയർ ഡോ. എം ബീന ഫിലിപ്പ് സംസാരിക്കുന്നു.