അത്താണിയിൽ ബൈക്ക് ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം : ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
അത്തോളി :അത്താണി കൊങ്ങനൂർ റൂട്ടിൽ മിൽമ പാൽ സൊസൈറ്റിക്ക് സമീപം ട്രാൻസ്ഫോമറിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.
അത്തോളിക്കാവ് കണ്ണച്ചം കണ്ടി മീത്തൽ
അശ്വന്ത് ( കണ്ണൻ - 26 ) ആണ് മരിച്ചത്.
അശോകൻ - ശോഭ ദമ്പതികളുടെ ഏക മകൻ. ടൈൽസ് പാകുന്ന ജോലിയാണ്. ഒഴിവ് സമയങ്ങളിൽ
ക്യാമറ ജോലിക്കും പോകാറുണ്ട്.
ഇക്കഴിഞ്ഞ 8 ന് രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. ആനപ്പാറ കിഴക്കയിൽ ഉത്സവത്തിന് പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇടത് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു , കാൽമുട്ടിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ് 4 ദിവസമായി ചികിത്സയിലായിരുന്നു.
ഇന്ന് ( വ്യാഴാഴ്ച) രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്.
ഇന്നലെ രാത്രി രക്ത സമ്മർദ്ദം കുറഞ്ഞു, രാവിലെയും സമാന അവസ്ഥ .പിന്നാലെ ഹൃദയാഘാതമാണ് മരണ കാരണമായതെന്ന് പരിശോധിച്ച ഡോക്ടർ പറഞ്ഞു.
അത്താണി - കൊങ്ങന്നൂർ റൂട്ടിൽ റോഡ് വീതി കുറവാണ്. ട്രാൻസ് ഫോറമിനടുത്ത് റോഡ് കുറുകെ വെട്ടി പൊളിച്ച നിലയിലാണ്. ഇതിൽ വീഴാതിരിക്കാനുള്ള ശ്രമത്തിൽ ബൈക്ക് ട്രാൻസ്ഫോറിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അത്തോളിക്കാവ് പ്രദേശത്തെ ഏത് ആവശ്യത്തിനും കണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന അശ്വിൻ സജീവ സാന്നിധ്യമായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വൈകീട്ടോടെ വീട്ടിലെത്തും . സംസ്ക്കാരം ചീക്കിലോട് പൊതു ശ്മശാനത്തിൽ നടക്കും.