സ്കൂട്ടറിൽ കാറിടിച്ച് അപകടം :  ചികിത്സയിലായിരുന്ന പത്രം ഏജൻ്റിന്  ദാരുണ അന്ത്യം
സ്കൂട്ടറിൽ കാറിടിച്ച് അപകടം : ചികിത്സയിലായിരുന്ന പത്രം ഏജൻ്റിന് ദാരുണ അന്ത്യം
Atholi News19 May5 min

സ്കൂട്ടറിൽ കാറിടിച്ച് അപകടം : ചികിത്സയിലായിരുന്ന പത്രം ഏജൻ്റിന്

ദാരുണ അന്ത്യം




ഉള്ളിയേരി :സ്കൂട്ടറിൽ കാറിടിച്ച് പത്രം ഏജൻ്റിന് ദാരുണ അന്ത്യം.

സി. പി. ഐ.എം കന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ എം ദാമോദരൻ ( 63) കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ദേശാഭിമാനി പത്രം ഏജൻ്റ് ആയ അദ്ദേഹം ഞായാഴ്ച കാലത്ത് പത്രം വിതരണം നടത്തുന്നതിനിടെ കന്നൂര് അങ്ങാടിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. ബാലുശ്ശേരി മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നുകർഷകത്തൊഴിലാളി യൂണിയൻ മുൻ ഏരിയാ ജോയിൻ്റ് സെക്രട്ടറി .ഭാര്യ പുഷ്പാവതി ( മഹിളാ അസോസിയേഷൻ മേഖലാകമ്മിറ്റി അംഗം,ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സാക്ഷരതാ പ്രേരക് ) , മകൻ ദിപിൻ ( ഇന്ത്യൻ ആർമി )

മകൾ ദീപ്തി ,

മരുമക്കൾ പ്രിൻസ് (കൂമുള്ളി) അശ്വതി (ഒള്ളൂര് ). അച്ഛൻ പരേതനായ കൃഷ്ണൻ നായർ അമ്മ ലക്ഷ്മി അമ്മ. സഹോദരങ്ങൾ ഇ.എം പ്രഭാകരൻ ( സി.പി.എം കന്നൂര് ലോക്കൽ കമ്മിറ്റി അംഗം) , രാധ കക്കഞ്ചേരി, സൗമിനി നാറാത്ത് വെസ്റ്റ്. മൃതദേഹം അത്തോളി യിൽ നിന്ന് വിലാപ യാത്രയായി കന്നൂരിൽ എത്തിച്ചേരും . തുടർന്ന് കന്നൂര് ഗവ. യു പി സ്കൂൾ പരിസരത്ത് പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec