അത്തോളി ജി വി എച്ച് എസ് എസിൽ
വിജയോത്സവം ',ലക്ഷ്യം പഠന നിലവാരം ഉയർത്തൽ
അത്തോളി :അത്തോളി ജി വി എച്ച് എസ് എസ് ൽ എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതി വിജയോത്സവം സംഘടിപ്പിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ഹയർ സെക്കന്ററി പ്രിൻസിപ്പൽ കെ.കെ. മീന ഉദ്ഘാടനം ചെയ്തു. ആകാശവാണി അനൗൺസറും മാധ്യമം സബ് എഡിറ്ററും കരിയർ ഗൈഡൻസ് ട്രെയിനറുമായ പൂർവ്വ വിദ്യാർത്ഥി സക്കറിയ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസെടുത്തു.
പിടിഎ പ്രസിഡണ്ട് സന്ദീപ് നാലു പുരക്കൽ അധ്യക്ഷ വഹിച്ചു.
വി എച്ച് സി പ്രിൻസിപ്പൽ കെ.പി ഫൈസൽ ഉപഹാര സമർപ്പണം നടത്തി.
സീനിയർ അസിസ്റ്റന്റ് കെ എം മണി, എസ് ആർ ജി കൺവീനർ കെ.ശ്രീലേഖ എന്നിവർ പ്രസംഗിച്ചു
ഹെഡ്മിസ്ട്രസ്സ് വി.ആർ സുനു സ്വാഗതവും വിജോത്സവം കൺവീനർ വി.കെ.സാബിറ നന്ദിയും പറഞ്ഞു