ജാമ്യമില്ലാ കേസ്: ബാലുശ്ശേരിഎം.എൽ.എ.രാജിവെക്കണം  യു.ഡി.എഫ് മണ്ഡലം കമ്മറ്റി പ്രതിഷേധ മാർച്ചും സംഗമവും
ജാമ്യമില്ലാ കേസ്: ബാലുശ്ശേരിഎം.എൽ.എ.രാജിവെക്കണം യു.ഡി.എഫ് മണ്ഡലം കമ്മറ്റി പ്രതിഷേധ മാർച്ചും സംഗമവും നടത്തി.
Atholi News7 May5 min

ജാമ്യമില്ലാ കേസ്: ബാലുശ്ശേരിഎം.എൽ.എ.രാജിവെക്കണം

യു.ഡി.എഫ് മണ്ഡലം കമ്മറ്റി പ്രതിഷേധ മാർച്ചും സംഗമവും നടത്തി




ബാലുശ്ശേരി: സ്ഥലം എം എൽ എ സച്ചിൻ ദേവിനെതിരെ കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദ്ദേശം നല്കിയതോടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത സംഭവത്തിൽ ബാലുശ്ശേരി 

എം എൽ എ,

സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മണ്ഡലം കമ്മറ്റി ബാലുശ്ശേരിയിൽ പ്രതിഷേധ മാർച്ചും സംഗമവും നടത്തി. ബാലുശ്ശേരിക്ക് അപമാനമായ സംഭവം നീതികരിക്കാനാവാത്തതും മാതൃകയാകേണ്ട ജനപ്രതിനിധിയിൽ നിന്നു തന്നെ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങൾ അരങ്ങേറിയതും തികച്ചും നാടിന് അപമാനവും ഒപ്പം സാമൂഹിക രംഗത്ത് വേദനാജനകവുമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാല നാരായണൻ പറഞ്ഞു.

 ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി രാജൻ മാസ്റ്റർ അധ്യക്ഷനായി. ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ വി.കെ.സി ഉമർ മൗലവി മുഖ്യ പ്രഭാഷണം നടത്തി.

ടി. ഗണേശ് ബാബു,

കെ. അഹമ്മദ് കോയ മാസ്റ്റർ, നിസാർ ചേലേരി, നാസർ എസ്റ്റേറ്റ് മുക്ക്, കെ.രാജീവൻ,

വൈശാഖ് കണ്ണോറ,

കെ.കെ പരീദ്, 

ജെസീറ ഹബീബ്,

ഫായിസ് നടുവണ്ണൂർ

എ.പി വിലാസിനി

ചർമ്മ സുധ എന്നിവർ സംസാരിച്ചു.





ഫോട്ടോ..ബാലുശ്ശേരി എം എൽ എ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ മാർച്ചും സംഗമവും ജില്ലാ യു ഡി എഫ് ചെയർമാൻ ബാല നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

Recent News