മെക് 7 തോരായി യൂണിറ്റ്
ലോകാരോഗ്യ ദിനം ആചരിച്ചു
അത്തോളി: മെക് 7 തോരായി യൂണിറ്റിന്റെ നേതൃത്വത്തിൽ ലോകാരോഗ്യദിനം സമുചിതമായി ആചരിച്ചു. രാവിലെ 6 മണിക്ക് നടന്ന വ്യായാമത്തിന് കോർഡിനേറ്റർ ഏ. കെ. ഷമീർ, ട്രൈനർമാരായ ഉസ്മാൻ യു. കെ, യൂസഫ് മറിയാസ്, മമ്മു മിഷൽ നേതൃത്വം നൽകി. തുടർന്ന് നടന്ന ആരോഗ്യ ബോധവൽക്കരണത്തിൽ ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ എം. മൂസ മാസ്റ്റർ ലോകാരോഗ്യദിന സന്ദേശം നൽകി. ഏരിയ കോർഡിനേറ്റർ ഷാഹിദ ഗഫൂർ,ഏ. കെ ഷമീർ, യൂസഫ് മറിയാസ് സംസാരിച്ചു. എൻ. എം.അബ്ദുള്ള, എം. കെ. ബഷീർ,പി.ഗഫൂർ,ജനാർദ്ധനൻ,പി. ലത്തീഫ്,ഏ. കെ നദീർ, ഏ. കെ റഫീഖ്,എ. എം. എച്ച് ഹുസൈൻ, പി. കെ. റഷീദ്, കോയ പി, അഷ്‌റഫ് എൻ. എം, ഷിബേജ്, കെ. ടി.സാദിഖ് ബുഷ്‌റ അഷ്‌റഫ്,ശാന്ത, നഫീസ പി. കെ, ഫാരിസ, നഫീസ തുടങ്ങിയവർ പങ്കെടുത്തു.