ശോഭികയിൽ ഓണം തകൃതി;  പൂക്കളം പോലെ മനസുകൾ ഒന്നിക്കണം : അജീഷ് അത്തോളി
ശോഭികയിൽ ഓണം തകൃതി; പൂക്കളം പോലെ മനസുകൾ ഒന്നിക്കണം : അജീഷ് അത്തോളി
Atholi News28 Aug5 min

ശോഭികയിൽ ഓണം തകൃതി;

പൂക്കളം പോലെ മനസുകൾ ഒന്നിക്കണം : അജീഷ് അത്തോളി


കോഴിക്കോട് : പല വർണ്ണങ്ങളിലുമുള്ള പൂവുകൾ ചേർത്തിടുന്ന പൂക്കളം പോലെ വ്യത്യസ്തമായ മനസുകൾ ഒരുമിക്കണമെന്ന സന്ദേശമാണ് പത്ത് നാൾ ഒരുക്കുന്ന പൂക്കളമെന്ന് മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി.

ശോഭിക വെഡ്ഡിംഗ് കോഴിക്കോട് ഷോറൂം ഓണാഘോഷം 'ഓണം തകൃതി' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത്ര ചവിട്ടിത്താഴ്ത്തിയാലും അതിനെയും അതിജീവിക്കാൻ കഴിയുമെന്ന പ്രചോദനമാണ് മാവേലിയുടെ ജീവിതം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വസ്ത്ര വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസമാർജ്ജിച്ച് ശോഭിക വെഡിംഗ് നാലു പതിറ്റാണ്ട് പിന്നിട്ടു.

ഓണത്തെ വരവേൽക്കാൻ ഇത്തവണ ഓണം തകൃതിയുമായാണ് ശോഭിക വിവിധ ഷോറുമുകളിൽ ഓണം ആഘോഷിച്ചത്.

news image

കൊയിലാണ്ടി ഷോറൂമിൽ പി വി രാജു മാസ്റ്ററും പത്നിയും നർത്തകിയുമായ സുവർണ രാജുവും കുറ്റ്യാടി ഷോറൂമിൽ അധ്യാപകൻ പി ടി ഭാസ്ക്കരൻ , കാഞ്ഞങ്ങാട് ഷോറൂമിൽ സാസ്ക്കാരിക പ്രവർത്തകൻ പല്ലവ നാരായണൻ 

എന്നിവർ ഓണം തൃകൃതി ഉദ്ഘാടനം ചെയ്തു.


വിവിധയിടങ്ങളിൽ പൂക്കള മത്സരം, ഓണക്കളികൾ, ഓണ സദ്യ എന്നിവയും ഉണ്ടായിരുന്നു.

കോഴിക്കോട്ടെ ചടങ്ങിൽ ഡയറക്ടർമാരായ ടി കെ ഷിഹാബ് കല്ലിൽ , വി പി ഇർഷാദ്‌, എച്ച് എം ഷംസുദ്ദീൻ, മാധ്യമ പ്രവർത്തകൻ സന്തോഷ് വേങ്ങേരി ,ചിത്രകാരൻ സജീവ് കീഴരീയൂർ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 

ഓണം തകൃതി ഓഫറിലൂടെ ബജറ്റിന് അനുയോജ്യമായ എല്ലാ വിഭാഗം വസ്ത്രങ്ങളും ട്രെന്റി ഫാഷൻ, ട്രെഡിഷ്യണൽ വസ്ത്രങ്ങളും ശോഭികയിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.



ഫോട്ടോ : ശോഭിക വെഡ്ഡിംഗ് ഓണം തകൃതി കോഴിക്കോട് ഷോറൂ ഉദ്ഘാടനം മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി നിർവ്വഹിക്കുന്നു.

Recent News