കൂടരഞ്ഞിയിൽ പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ച് കയറി അപകടം: മൂന്നു പേർക്ക് ദാരുണ അന്ത്യം
സ്വന്തം ലേഖകൻ
കൂടരഞ്ഞി : പൂവാറന്തോട് ഭാഗത്ത് കുളിരാമുട്ടിയിൽ പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേർക്ക് ദാര്യണ അന്ത്യം. കുളിരാമുട്ടി സ്വദേശികളായ പുക്കുന്നത്ത് സുന്ദരൻ ( 62 ) കമുങ്ങും തോട്ടിൽ ജോൺ ( 65 ) എന്നിവരാണ് കെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാവിലെ മരിച്ചത്.ഉച്ചയോടെ വാഹനത്തിന്റ ക്‌ളീനർ മുഹമ്മദ് റാഫി(44) മരിച്ചു.
ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്.
ഗുരുതരാവസ്ഥയിലായിരുന്നു മൂന്നു പേരെയും ആശുപത്രിയിൽ എത്തിച്ചത്.രണ്ട് പേരുടെ മരണം 11.30 ഓടെ സ്ഥിരീകരിച്ചു.
കടയുടമ ജോമോൻ കടയിൽ സാധനം വാങ്ങാൻ എത്തിയ ഒരാൾക്കും പരിക്കുണ്ട്.
വളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിൽ ഇടിക്കുകയായിരുന്നു. സ്കൂൾ അവധിയായതിനാൽ കൂടുതൽ അപകടം ഒഴിവായിയെന്ന് നാട്ടുകാർ പറഞ്ഞു.
പരിക്കേറ്റവർ കെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .