
ആനപ്പാറയിൽ ഓണം ഫെസ്റ്റ് ;
ആവേശമായി ജലോത്സവം
അത്തോളി :കൊങ്ങന്നൂർ ഓർമ്മ മത്സ്യ തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ ആനപ്പാറയിൽ ഓണം ഫെസ്റ്റും ജലോത്സവവും സംഘടിപ്പിച്ചു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ് , കെ മോഹനൻ - പി.വി സത്യൻ നഗറിൽ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു.അത്തോളി പഞ്ചായത്ത് ഓഫീസ് പരിസരത്തിൽ നിന്നും ആരംഭിച്ച മിനി മാരത്തോൺ അത്തോളി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഹരിദേവ് ഫ്ലാഗ് ഓഫ് ചെയ്തു.നബിദിന ഘോഷയാത്രക്ക് പായസം വിതരണവും നടത്തി.
സമാപന സമ്മേളനം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാനും ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇ അനിൽകുമാർ
അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ തഫാന റിജാഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശാന്തി മാവീട്ടിൽ ,വി ജയലാൽ,ടിപി അശോകൻ , കെ ടി ബാബു, എൻ സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം കൺവീനർ ഒ ടി നാരായണൻ സ്വാഗതവും കെ ശശികുമാർ നന്ദിയും രേഖപ്പെടുത്തി.
കുട്ടികൾക്കും മുതിർന്നവർക്കും
വിവിധ പരിപാടികൾ നടത്തി. പൂക്കള മത്സരം , മ്യൂസിക്കൽ ഹാറ്റ് ,ലെമൺ സ്പൂൺ മത്സരം,സാക്ക് റൈസ്, ഓലമടയൽ മത്സരം, തേങ്ങ പൊതിക്കൽ മത്സരം , സ്ത്രീകളുടെയും പുരുഷന്മാരുടെയും കമ്പവലി മത്സരം, തോണി തുഴയൽ മത്സരം എന്നിവയും ഉണ്ടായിരുന്നു. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.പരിപാടിയോടനുബന്ധിച്ച് അത്തോളി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ ഷുഗർ, കൊളസ്ട്രോൾ ,
പ്രഷർ, നേത്ര പരിശോധന എന്നിവയും സംഘടിപ്പിച്ചു.