യു ഡി എഫ് എക്സലൻസിയ
യു ഡി എഫ് എക്സലൻസിയ
Atholi News6 Jul5 min

യു ഡി എഫ് എക്സലൻസിയ


അത്തോളി: യുഡിഎഫ് കൊങ്ങന്നൂർ ഡിവിഷൻ സംഘടിപ്പിച്ച'എക്സലൻസിയ'26. വി.ടി സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി മാവീട്ടിൽ അധ്യക്ഷയായി. 'ജീവിതം തന്നെ ലഹരിയാക്കാം' അസി.എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് ചെറ്റൂവോട്ട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എപ്ലസ്,എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ ഉപഹാരം നൽകി അനുമോദിച്ചു. ഡി സി.സി സെക്രട്ടറി ജൈസൽ അത്തോളി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാട്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അബ്ദു റഹിമാൻ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എ.കെ ഷമീർ സ്വാഗതവും എ.എം സരിത നന്ദിയും പറഞ്ഞു.


ചിത്രം:അത്തോളി കൊങ്ങന്നൂർ ഡിവിഷൻ യു ഡി എഫ് എക്സലൻസിയ 26 വി.ടി സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു