
ജി.എം.യു.പി. സ്കൂളിൽ
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
അത്തോളി :ജി.എം.യു.പി. സ്കൂൾ വേളൂരിൽ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മോട്ടിവേഷൻ ട്രെയിനറും ആകാശവാണി
മുൻ ന്യൂസ് റീഡറുമായിരുന്ന
എം വി സക്കറിയ ക്ലാസെടുത്തു. പഠനവും വ്യക്തിത്വ വികസനവും
ശീലങ്ങൾ,ആരോഗ്യം, സാമൂഹ്യ സേവനം തുടങ്ങി വിദ്യാർത്ഥി കാലഘട്ടത്തിൽ കുട്ടികൾ ചെയ്യേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങൾ കുട്ടികളുമായി സംവദിച്ചു.
പി.ടി.എ പ്രസിഡണ്ട് ഷൗക്കത്ത് അത്തോളി അധ്യക്ഷത വഹിച്ചു.
ഹെഡ് മിസ്ട്രസ് ബി .സിന്ധു
അഷ്റഫ് ചീടത്തിൽ,
സ്റ്റാഫ് സെക്രട്ടറി കെ രാജു എന്നിവർ പ്രസംഗിച്ചു.