വ്യാപാരികൾക്ക് മാത്രമായി   മന്ത്രാലയം വേണമെന്ന് ബാപ്പു ഹാജി  ;    വ്യാപാരോത്സവത്തിന്   സമാപനം
വ്യാപാരികൾക്ക് മാത്രമായി മന്ത്രാലയം വേണമെന്ന് ബാപ്പു ഹാജി ; വ്യാപാരോത്സവത്തിന് സമാപനം
Atholi News16 Sep5 min

വ്യാപാരികൾക്ക് മാത്രമായി

മന്ത്രാലയം വേണമെന്ന് ബാപ്പു ഹാജി ;


വ്യാപാരോത്സവത്തിന് സമാപനം 




അത്തോളി: വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപെട്ട വിഷയങ്ങൾക്ക് മാത്രമായി സംസ്ഥാന സർക്കാർ വ്യാപാര മന്ത്രാലയം അനുവദിക്കണമെന്ന്കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റും സംസ്ഥാന വർക്കിങ് പ്രസിഡൻ്റുമായ ബാപ്പു ഹാജി .

അത്തോളി യൂണിറ്റ് വ്യാപാരോത്സവം സമാപനവും ആദരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു പാടു നിയമങ്ങൾ പാലിച്ചു പോകുന്ന കച്ചവടക്കാർക്ക് ഏകീകൃത വൺ ട്രേഡ് വൺ ലൈസൻസ് രീതിയാക്കണം.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ട് വ്യാപാരികളുടെ ആവശ്യങ്ങൾവ്യക്തമാക്കിയിരുന്നു.സംസ്ഥാനത്തിൻ്റെ സാമ്പത്തിക അവസ്ഥ നിയന്ത്രിക്കുന്നത് കച്ചവടക്കാരാണ്. ഓൺ ലൈൻ വ്യാപാരം സാധാരണ കച്ചവടക്കാരെ പ്രതിസന്ധിയിലാക്കി. എന്നാൽ വയനാട്ടിൽ ഒരു ദുരന്തം വന്നപ്പോൾ ഒമ്പതര കോടിയാണ് സാധാരണക്കാരായ വ്യാപാരികളിൽ നിന്നും ശേഖരിച്ച് കൊടുത്തത്. ഒരു ഓൺ ലൈൻ കാരെയും അവിടെ കണ്ടില്ല. നാടിനെ സംരക്ഷിക്കേണ്ട സമൂഹത്തിൻ്റെ കൂടെയാണ് വ്യാപാരികൾ ഉള്ളത്. എന്നാൽ നമ്മുടെ കാര്യം നോക്കാൻ ആളില്ലാതായി. 

പ്രദേശത്ത് ചെറുകിട കച്ചവടം പിടിച്ചു നിർത്താനും തൊഴിൽ മേഖല സംരക്ഷിക്കാനുമായി ഉപഭോക്താക്കളെ ആകർഷിക്കാനായി സമ്മാനം 

കൊടുത്തു കൊണ്ട് കണ്ടെത്തിയ മാർഗമാണ് വ്യാപാരോത്സവം പോലുള്ള പദ്ധതികൾ.

ഇതിനു തയ്യാറായ അത്തോളി യൂണിറ്റിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലന്നും ചെറുകിട കച്ചവട മേഖല തകരാതിരിക്കാൻ ഐക്യത്തോടെ എല്ലാവരും കൂടെ നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നറുക്കെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.ജയകൃഷ്ണൻ നിർവഹിച്ചു. 

യൂണിറ്റ് പ്രസിഡന്റ് ഗോപാലൻ കൊല്ലോത്ത് അധ്യക്ഷനായി.സി പി എം ജില്ല സെക്രട്ടറി

എം. മെഹബൂബ് വിശിഷ്ടാഥിതിയായി.

നടനും കോമഡി താരവുമായ 

നിർമൽ പാലാഴി മുഖ്യാതിഥിയായി.

ഏകോപന സമിതി യൂണിറ്റ് മുൻ നേതാക്കളായ 

ടി.വി ജലീൽ, എ.കെ ഷംസുദ്ദീൻ എന്നിവരെ ബാബു ബിക്കി, രാജേഷ് ബ്രൈറ്റ്, ബാബു അഥീന, പി.പി ഇസ്ഹാഖ് എന്നിവർ ചേർന്ന് ആദരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് കരിമ്പയിൽ അബ്ദുൽ അസീസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.പി.എം ജമാൽ, പി.എം ഷാജി,സാജിദ് കോറോത്ത്, ആർ.എം കുമാരൻ,

നളിനാക്ഷൻ,ആർ.കെ രവീന്ദ്രൻ,പി.പി ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. സെക്രട്ടറി രാജേഷ് ബ്രൈറ്റ് സ്വാഗതവും ട്രഷറർ ലിനീഷ് ആനശ്ശേരി നന്ദിയും പറഞ്ഞു.സമ്മാന വിതരണവും ഗാനമേളയും നടന്നു.






ഫോട്ടോ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് സമാപനവും ആദരവും ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്യുന്നു

Recent News