ഗിരീഷ് പുത്തഞ്ചേരിക്ക് നാടിൻ്റെ സ്നേഹാഞ്ജലി  നാടിൻ്റെ സ്നേഹം സൃഷ്ടികളിലേക്ക് പകർത്തിയ അനശ്വര കലാകാരന
ഗിരീഷ് പുത്തഞ്ചേരിക്ക് നാടിൻ്റെ സ്നേഹാഞ്ജലി നാടിൻ്റെ സ്നേഹം സൃഷ്ടികളിലേക്ക് പകർത്തിയ അനശ്വര കലാകാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരിയെന്ന് അഡ്വ.സച്ചിൻ ദേവ് എം എൽ എ
Atholi News12 Feb5 min

ഗിരീഷ് പുത്തഞ്ചേരിക്ക് നാടിൻ്റെ സ്നേഹാഞ്ജലി


നാടിൻ്റെ സ്നേഹം സൃഷ്ടികളിലേക്ക് പകർത്തിയ അനശ്വര കലാകാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരിയെന്ന്

അഡ്വ.സച്ചിൻ ദേവ് എം എൽ എ




അത്തോളി : പാട്ടിൻ്റെ സൂര്യ കിരീടം ചൂടിയ ഗിരീഷ് പുത്തഞ്ചേരിക്ക് നാടിൻ്റെ സ്നേഹാഞ്ജലി.

അത്തോളി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കൂമുള്ളിയിൽ സംഘടിപ്പിച്ച ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ സമ്മേളനം "സ്മൃതിലയം- 2026 "

പാട്ടെഴുത്തിൻ്റെ പൂമര ചോട്ടിലേക്ക് 

പിന്നെയും പിന്നെയും കൂട്ടി കൊണ്ട് പോകുന്ന ധന്യ നിമിഷങ്ങളായി. കെ.എം സച്ചിൻ ദേവ് എം. എൽ. എ ഉദ്ഘാടനം ചെയ്തു.നാടിൻ്റെ സ്നേഹം ഒരു പോലെ സൃഷ്ടികളിലേക്ക് പകർത്തിയ അനശ്വര കലാകാരനായിരുന്നു ഗിരീഷ് പുത്തഞ്ചേരിയെന്ന് എം എൽ എ പറഞ്ഞു.മലയാള സിനിമയ്ക്ക് പുതിയ അധ്യായം രചിച്ച മഹത് വ്യക്തി മായിരുന്നു , ഗിരീഷേട്ടനെന്ന കലാകാരനെ വളർത്തിയെടുക്കുന്ന തിൽ പുത്തഞ്ചേരി എന്ന ഗ്രാമം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പാട്ടെഴുത്ത് മാത്രമല്ല ജനകീയ സംഘാടനത്തിൻ്റെ സ്രഷ്ടാവ് കൂടിയായിരുന്നുവെന്ന് ചെന്താരയുടെ 25 ആം വാർഷിക ആഘോഷ വേളയിൽ മുഖ്യ സംഘാടകനായിരുന്നുവെന്ന് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സ്വാഗത പ്രാസംഗികൻ പറഞ്ഞത് എം എൽ എ അനുസ്മരിച്ചു.ഗാന നിരൂപകൻ സജിത് ഏവൂരേത്ത്

അനുസ്മരണ പ്രഭാഷണം നടത്തി . ബാല്യകാലത്ത് ദാരിദ്ര്യത്തെ അക്ഷരം കൊണ്ട് ഭക്ഷണമാക്കിയാണ് ഗിരീഷ് മറികടന്നതെന്ന് അദ്ദേഹം പറഞ്ഞു. പിച്ചവെച്ച മണ്ണിനേയും ജീവിച്ച ഗ്രാമത്തേയും സംഗീത സാന്ദ്രമായ വരികളിൽ വരച്ചിട്ടു. ജനിച്ച ഗ്രാമത്തെ ലോക പ്രശസ്തമാക്കി. മനസ്സുകൊണ്ട് ജീവിച്ച ഒരു പാവമായിരുന്നു. ജീവിത പ്രതിസന്ധികളിൽ നിന്ന് ഊർജ്ജം നേടിയ ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തിൻ്റെ കരുത്തെന്നും ഡോ. സജിത് അനുസ്മരിച്ചു.

രണ്ടാമത് ഗിരീഷ് പുത്തഞ്ചേരി സൂര്യകിരീടം പുരസ്കാരം ഗാന രചയിതാവ് ബി.കെ ഹരി നാരായണന് കെ.എം. സച്ചിൻദേവ് എം.എൽ. എ സമ്മാനിച്ചു.

ഒരു സൂര്യ കിരീടം ഒരു പുൽക്കൊടിത്തുമ്പിൽ പതിച്ച അനുഭവമാണ് ഗിരീഷ് പുത്തഞ്ചേരി പുരസ്കാര ലഭ്യതയിൽ തനിക്കുള്ളതെന്ന് ഹരിനാരായണൻ അഭിപ്രായപ്പെട്ടു.

നടി ഗായത്രി വർഷ മുഖ്യാതിഥിയായി.

വിജ്ഞാനവും പദാവലിയും കൊണ്ട് ധനികനായിരുന്ന ഗിരീഷ് പുത്തഞ്ചേരി നിലനിൽപ്പിനായുള്ള ഭയത്താലാണ് സിനിമാ ഗാന രചനയ്ക്ക് പോയതെന്ന് അവർ അനുസ്മരിച്ചു. ഗാനങ്ങളുടെ റോയൽറ്റി പാട്ടെഴുത്തുകാരന് ലഭിക്കാനുള്ള സമരം വേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഗീത മപ്പുറത്ത്, ജില്ലാപഞ്ചായത്ത് മെമ്പർ മണി മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.എം. ശശി, സ്വാഗത സംഘം കൺവീനർ കെ. മുരളീധരൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. അനിൽ മാസ്റ്റർ, അഖിൽ കൂമുള്ളി, കെ.ടി. ശേഖർ, ഹരിദാസൻ എടത്തിൽ, ഗണേശൻ തെക്കേടത്ത്, ഹരി പനങ്കുറ തുടങ്ങിയവർ പ്രസംഗിച്ചു. അഷ്റഫ് ചീടത്തിൽ തയ്യാറാക്കിയ വീഡിയോ ചിത്രീകരണത്തിലൂടെ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. 

രാവിലെ മുതൽ വൈകീട്ട് വരെ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ജില്ലാതല ഗാനാലാപന മത്സരം നടത്തി. സൂപ്പർ സീനിയർ വിഭാഗത്തിൽ അജിത് കുമാർ ബാലുശ്ശേരി, ഭാസ്കരൻ ടി. കെ., പുഷ്പ ഹാസൻ കൊങ്ങന്നൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ സൂര്യ കിരൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദയ എസ്സ് രണ്ടാം സ്ഥാനവും 

അനുഗ്രഹ് ടി. കെ. മുന്നാം സ്ഥാനവും നേടി.

ജൂനിയർ വിഭാഗത്തിൽ ദേവിക പി. എം. ഒന്നാം സ്ഥാനവും ദേവദർശ് രണ്ടാം സ്ഥാനവും രേവതി കെ. മൂന്നാം സ്ഥാനവും സ്വന്തമാക്കി. പൂക്കാട് കലാലയത്തിൻ്റെ നൃത്താഞ്ജലി, ജി. എം. യു.പി സ്കൂൾ വേളൂരിൻ്റെ "ഞ്ച" നാടകം, ലെനീഷ് കാരയാടും സംഘവും അവതരിപ്പിച്ച ഗാനാഞ്ജലി എന്നിവയും അരങ്ങേറി.




Recent News