
അത്തോളിയിൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
അത്തോളി: കൊടശ്ശേരി നാലാം വാർഡിലെ തെറ്റിക്കുന്നുമ്മൽ മലയിൽ സത്യന്റെ കൃഷിയിടത്തിൽ കയറിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
കൃഷിയിടത്തിൽ കാട്ടുപന്നി എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതരുടെ അനുമതിയോടെ ഷൂട്ടർ അൻവർ സ്ഥലത്തെത്തി. തുടർന്ന് നടത്തിയ നടപടിയിൽ കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
സംഭവവിവരം അറിഞ്ഞ് നിരവധി പ്രദേശവാസികൾ സ്ഥലത്ത് എത്തിയിരുന്നു. വന്യജീവി ശല്യം കാരണം പ്രദേശത്തെ കർഷകർ ഏറെ നാളായി ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി സ്വീകരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.