ആശാരി കാവിലെ വൻമരങ്ങൾ കടപുഴകി വീണു; ആളപായമില്ല
Atholi News6 Aug5 min

ആശാരി കാവിലെ വൻമരങ്ങൾ കടപുഴകി വീണു; ആളപായമില്ല


അത്തോളി: കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കാവിലെ നാല് വൻ മരങ്ങൾ കടപുഴകി വീണു. ആളപായമില്ല.

വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കോട്ടയിലെ മരങ്ങൾ റോഡിന് 

കുറുകെ വീണത്. ലൈൻ പൊട്ടിയതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി.കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം ഭാഗികമായി പുന.സ്ഥാപിച്ചു.

സംഭവം പുലർച്ചെയായതിനാൽ റോഡിൽ കാൽനടയാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉണ്ടായ കനത്ത മഴയിൽ മണ്ണ് കുതിർന്നതാകാം മരങ്ങൾ കടപുഴകാൻ കാരണമെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. 

വാർഡ് മെമ്പർമാരായ 

ഇ. അനിൽകുമാറും എസ് അനിൽ കുമാറും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തെക്കുറിച്ച് വില്ലേജ് ഓഫീസിൽ വിവരം അറിയിച്ചു. മരങ്ങൾ പിന്നീട് മുറിച്ചു മാറ്റി.






ഫോട്ടോ :

കൊങ്ങന്നൂർ ആശാരിക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കാവിലെ വൻ മരങ്ങൾ കടപുഴകി വീണു.

Recent News