
ആർ എം .ബിജുവിന് ഓർമ്മ പൂക്കൾ
അത്തോളി :എഴുത്തുകാരൻ , നാടക പ്രവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ആർ എം .ബിജു അത്തോളിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഇല കോഴിക്കോട് ,സ്പേഴ്സ് അത്തോളി എന്നിവരുടെ നേതൃത്വത്തിൽ അനുസ്മരിച്ചു .സ്പേഴ്സ് അത്തോളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുസ്മരണയോഗത്തിൽ ഗോകുൽദാസ് സ്വാഗതഭാഷണം നടത്തി . കവി രഘുനാഥൻ കൊളത്തൂർ അധ്യക്ഷനായ ചടങ്ങിൽ നാടക പ്രവർത്തകൻ പ്രദീപ്കുമാർ കാവുന്തറ അനുസ്മരണ പ്രഭാഷണം നടത്തി .മിനുരാജ് ,ദിലീഫ് ,ഷെറീജ് അത്തോളി തുടങ്ങിയവർ സംസാരിച്ചു