കനത്ത മഴയിൽ  അത്തോളിയിൽ വീടിന്റെ മതിൽ ഇടിഞ്ഞ് താഴ്ന്നു; രണ്ട് വീടുകൾക്ക് അപകടഭീഷണി
കനത്ത മഴയിൽ അത്തോളിയിൽ വീടിന്റെ മതിൽ ഇടിഞ്ഞ് താഴ്ന്നു; രണ്ട് വീടുകൾക്ക് അപകടഭീഷണി
Atholi News2 Aug5 min

കനത്ത മഴയിൽ

അത്തോളിയിൽ വീടിന്റെ മതിൽ ഇടിഞ്ഞ് താഴ്ന്നു; രണ്ട് വീടുകൾക്ക് അപകടഭീഷണി





അത്തോളി: കനത്ത മഴയെ തുടർന്ന് വീടിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞ് താഴ്ന്നതോടെ 

രണ്ട് വീടുകൾക്ക് അപകട ഭീഷണി നേരിടുന്നതായി പരാതി.


കൊങ്ങന്നൂർ മാട്ടാർച്ചാലിൽ മീത്തൽ മുഹമ്മദ് അബ്ദു റഹിമാൻ (പത്രം ഏജന്റ് കോയ)യുടെ വീടിന് മുൻവശത്തുള്ള ഏകദേശം 10 അടി താഴ്ചയിൽ കെട്ടിയ സംരക്ഷണ മതിലാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ ഭാഗികമായി ഇടിഞ്ഞ് താഴ്ന്നത്. news image

ഇതിനെ തുടർന്ന് മണ്ണ് സമീപത്തെ വീട്ടിലെ അടുക്കള ഭാഗത്തേക്ക് ഇടിഞ്ഞുവീണു.

മതിലിന്റെ പകുതിഭാഗം വലിയ പാറക്കെട്ടിന്റെ സംരക്ഷണത്തിലാണെങ്കിലും മുകൾഭാഗം ഏത് നിമിഷവും ഇടിഞ്ഞു

വീഴാനിടയുള്ള അപകടാവസ്ഥയിലാണ്. മുഹമ്മദ് അബ്ദു റഹിമാന്റെ വീടിന് ഏകദേശം ആറ് മീറ്റർ അകലെയാണ് കിണർ സ്ഥിതി ചെയ്യുന്നത്. 

മഴ കൂടുതൽ ശക്തമായാൽ കിണറിനും വീടിനും ഭീഷണിയുണ്ടാകുമെന്ന ആശങ്കയിലാണ് കുടുംബം.

സമീപത്തെ മാട്ടാർച്ചാലിൽ നസീമയുടെ ഇ.എം.എസ്. ഭവന പദ്ധതിയിൽ നിർമിച്ച വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മണ്ണിടിച്ചിലിന്റെ ഭീഷണി നിലനിൽക്കുന്നത്.

സംഭവസ്ഥലം വാർഡ് മെമ്പർ എ.എം. സരിത സന്ദർശിച്ച് വീട്ടുകാരുമായി ചർച്ച നടത്തി. ഉച്ചയോടെ പഞ്ചായത്ത്, വില്ലേജ് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Recent News