
ബഡ്‌സ് ജീവനക്കാരുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു
അത്തോളി: ആൾ കേരള ബഡ്‌സ് ആൻഡ് ബി.ആർ.സി എംപ്ലോയീസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഡ്‌സ് ജീവനക്കാർക്കായി മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ബഡ്‌സ് സ്കൂളുകളിലെയും ബി.ആർ.സികളിലെയും ജീവനക്കാർ പങ്കെടുത്തു. സംഘടനയുടെ സംസ്ഥാന കോർഡിനേറ്റർ വി. മനീഷ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ. അഞ്ജലി കൃഷ്ണ അധ്യക്ഷത വഹിച്ചു. . കെ. അമീർ അലി, വി.പി.നിഷീദ, സുരേഷ് വി.കെ. നസീബ്, ശബാന എന്നിവർ ആശംസകൾ അർപ്പിച്ചു.
ജില്ലാ സെക്രട്ടറി ശ്രീകിരൺ സ്വാഗതവും
നീതു നന്ദിയും രേഖപ്പെടുത്തി.