വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന
ശബ്ദകലാകാരന്‍ തങ്കയം ശശികുമാര്‍
ഇനി ഓർമ്മ
കോക്കല്ലൂർ : വാഹനപകടത്തിൽ പരിക്കേറ്റ്
ചികിത്സയിലായിരുന്ന
ശബ്ദകലാകാരന്‍ തങ്കയം ശശികുമാര്‍ ( 54 )
ഇനി ഓർമ്മ.ഞായറാഴ്ച രാത്രി 9.30 ഓടെ പറമ്പിന്‍മുകളില്‍ വച്ച് ശശി കുമാർ സഞ്ചരിച്ച സ്‌ക്കൂട്ടറില്‍ വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ്, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പ്രോഗ്രാം കഴിഞ്ഞ് ഉള്ള്യേരി ഭാഗത്ത് നിന്നും യാത്ര ചെയ്യുന്നതിനിടെ അതേ ദിശയിൽ വന്ന ഓട്ടോ ഇടിച്ചാണ് അപകടം ഉണ്ടായത്.
ബുധനാഴ്ച 7 മണിയോടെ മരണം സംഭവിച്ചു.
ഗാംഭീര്യമുള്ള ശബ്‌ദത്തിനുടമയായിരുന്നു. ശബ്ദകലാകാരന്മാര്‍ക്കുള്ള പ്രഥമ ഖാന്‍ കാവില്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചു. അഭിനയരംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട്. അനൗണ്‍സ്മെന്റ് രംഗത്ത് തന്മയത്വമുള്ള ശബ്ദത്തോടെ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച കലകാരനായിരുന്നു അദ്ദേഹം. പത്മവ്യൂഹത്തിലെ അഭിമന്യൂ എന്ന സിനിമയുടെ തിരക്കഥരചനയില്‍ പങ്കാളിയായിരുന്നു. നിരവധി നാടകപരീശീലനക്കളരികള്‍ക്ക് നേതൃത്വം നല്‍കി. നാടകരംഗത്ത് നിരവധി പ്രതിഭകളെ അദ്ദേഹം കണ്ടെത്തിയിരുന്നു. തങ്കയം മീഡിയ എന്ന പേരില്‍ സ്ഥാപനം നടത്തി വരികയായിരുന്നു.അച്ഛൻ : സി പി ഗോവിന്ദൻ, അമ്മ ശാരദ,ഭാര്യ: ഷൈനി. മക്കള്‍: അഭിനന്ദ് ( സെൻ്റ് സേക്രട്ട് കോളജ് തേവര ) അഭിനയ ( മഹരാജാസ് കോളജ് എറണാകുളം).നാളെ വ്യാഴാഴ്ച കോക്കല്ലൂർ ഐ എച്ച് ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 ന് പൊതു ദർശനത്തിന് ശേഷം 5 മണിയോടെ സംസ്ക്കാരം വീട്ട് വളപ്പിൽ നടക്കും.