ജിംനേഷ്യത്തിന്റെ മറവില്‍ ലഹരിമരുന്ന് ഇടപാട് ; പ്രതികൾ കസ്റ്റഡിയിൽ
കോഴിക്കോട് :
ജിംനേഷ്യത്തിന്റെ മറവില്‍ ലഹരിമരുന്ന് ഇടപാട് നടത്തിയവര്‍ പിടിയില്‍.
പയ്യാനക്കലില്‍ കപ്പക്കല്‍ റോഡിലുള്ള 'ബാക്ക് ടു ഫിറ്റ്' ജിമ്മില്‍ വര്‍ക്കൗട്ടിന് എത്തുന്നവര്‍ക്കായി എം.ഡി.എം.എ വില്‍പ്പന നടത്തിയവരാണ് കസ്റ്റഡിയിലായത്.
കോഴിക്കോട് സ്വദേശികളായ ജംഷീര്‍, ഇജാസ്, അര്‍ഷാദ് എന്നിവരെയാണ് പോലീസ് അന്വേഷണ സംഘം ശനിയാഴ്ച ( ഇന്ന് ) രാവിലെ 6 മണിയോടെ സാഹസികമായി കീഴടക്കിയത്.
ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി വിൽപ്പന
നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, കുറച്ചുനാളുകളായി സ്ഥാപനം നിരീക്ഷണത്തിലായിരുന്നു . പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് എം.ഡി.എം.എ വിറ്റുകിട്ടിയ പണം വെള്ളത്തില്‍ മുക്കി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴടക്കിയത്.
സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ ഇരുനൂറോളം പേര്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഈ സ്ഥാപനത്തില്‍ നിന്ന് 250 ഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഡാന്‍സാഫ് സംഘവും പന്നിയങ്കര പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
പ്രതികളെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.