അത്തോളി മണ്ഡലം പ്രവാസി കോൺഗ്രസ് കുടുംബസംഗമം നടന്നു.
അത്തോളി മണ്ഡലം പ്രവാസി കോൺഗ്രസ് കുടുംബസംഗമം നടന്നു.
Atholi News18 Oct5 min

അത്തോളി മണ്ഡലം പ്രവാസി കോൺഗ്രസ് കുടുംബസംഗമം നടന്നു.


​അത്തോളി: അത്തോളി മണ്ഡലം പ്രവാസി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രവാസിക്കുടുംബ സംഗമം അത്തോളി ലക്സ് മോർ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. 

ചടങ്ങ് വി. ടി. സൂരജ്

എം.എൽ.എ

ഉദ്ഘാടനം ചെയ്തു.

 മണ്ഡലം പ്രവാസി കോൺഗ്രസ് പ്രസിഡന്റ് അഷറഫ് അത്തോളി അധ്യക്ഷത വഹിച്ചു.  

​"നോർക്കയും പ്രവാസി റിട്ടേണിസവും" എന്ന വിഷയത്തിൽ കോഴിക്കോട് നോർക്കാ റൂട്ട്സ് സീനിയർ എക്സിക്യൂട്ടീവ് സീനത്ത് നയിച്ച ബോധവൽക്കരണ ക്ലാസ്സോടെയാണ് പരിപാടികൾ ആരംഭിച്ചത്. ചടങ്ങിൽ വി ടി സൂരജ് എം എൽ എ , പ്രവാസി കോൺഗ്രസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് രവീന്ദ്രൻ പേരാമ്പ്ര, നോർക്ക സീനിയർ എക്സിക്യൂട്ടീവ് സീനത്ത് എന്നിവരെ ആദരിച്ചു.

​പ്രവാസി കോൺഗ്രസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് രവീന്ദ്രൻ പേരാമ്പ്ര, ഡി.സി.സി. ജനറൽ സെക്രട്ടറി ജൈസൽ കമ്മോട്ടിൽ, ബ്ലോക്ക് മഹിളാ പ്രസിഡന്റ് ശാന്തി മാവീട്ടിൽ, ഷിജു വി. ടി. കെ., വാർഡ് മെമ്പർ കെ. എം. രാജൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. 

വൈസ് പ്രസിഡന്റ് രവീന്ദ്രൻ ടി. കെ. സ്വാഗതവും

ടി. പി. അശോകൻ നന്ദിയും പറഞ്ഞു. തുടർന്ന് ഗിരീഷ് ത്രിവേണിയുടെ നേതൃത്വത്തിൽ കരോക്കെ ഗാനമേളയും അരങ്ങേറി.

Recent News